ക​ക്കൂ​സ് ടാ​ങ്ക് പൊ​ട്ടി​യ​തി​നു പി​ന്നാ​ലെ സോ​ളാ​ർലൈറ്റും നി​ലം​പൊ​ത്തി; വാ​ഗ​മ​ണ്‍ ന​വീ​ക​ര​ണ​ത്തി​ൽ വ്യാ​പ​ക അ​ഴി​മ​തി

പീരുമേട്: വാ​ഗ​മ​ണ്‍ മൊ​ട്ട​ക്കു​ന്നി​ൽ ന​ട​ത്തി​യ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ അ​ഴി​മ​തിയെന്ന് ആരോപണം. ക​ക്കൂ​സ് ടാ​ങ്ക് പൊ​ട്ടി ഒ​ഴു​കി​യ​തി​നു പി​ന്നാ​ലെ സോ​ളാ​ർ ലൈ​റ്റും നി​ലം​പൊ​ത്തി. ത​റ​യി​ൽ പാ​കി​യ ഇ​ന്‍റ​ർ ലോ​ക്ക് ടൈ​ലു​ക​ളും പൊ​ളി​ഞ്ഞു.

വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് 92 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് മൊ​ട്ട​ക്കു​ന്നി​ൽ ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്. പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട്, ശു​ചി​മു​റി, ക​വാ​ടം, ന​ട​പ്പാ​ത, വി​ശ്ര​മ​സ്ഥ​ലം, പൂ​ന്തോ​ട്ടം, സോ​ളാ​ർ ലൈ​റ്റ് എ​ന്നി​വ​യാ​ണ് 92 ല​ക്ഷം രൂ​പ മു​ട​ക്കി പ​ണി​ത​ത്. ഒ​രു​മാ​സം മു​ന്പാ​ണ് ശൗ​ചാ​ല​യ​ത്തി​ൽ​നി​ന്നു​ള്ള മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കി പ്ര​ശ്ന​മു​ണ്ടാ​യ​ത്. നി​ർ​മാ​ണത്തിലെ അപാകത മൂ​ല​മാ​ണ് മാ​ലി​ന്യ സം​ഭ​ര​ണി നി​റ​ഞ്ഞു​ക​വി​ഞ്ഞ് പു​റ​ത്തേ​ക്ക് ഒ​ഴു​കി​യ​ത്. പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തോ​ടെ ശൗ​ചാ​ല​യം അ​ട​ച്ചു.

ഇ​തി​നി​ടെ​യാ​ണ് സോ​ളാ​ർ ലൈ​റ്റ് ഒ​ടി​ഞ്ഞു​വീ​ണ​ത്. ന​ട​പ്പാ​ത​യ്ക്ക് കു​റു​കെ​യാ​ണ് ലൈ​റ്റ് മ​റി​ഞ്ഞു​വീ​ണ​ത്. സ​ഞ്ചാ​രി​ക​ൾ കു​റ​വാ​യി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. സോ​ളാ​ർ വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ മ​റ്റു തൂ​ണു​ക​ളും ഉ​ട​ൻ നി​ലം​പ​തി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ പാ​കി​യി​രി​ക്കു​ന്ന ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ ത​ക​രു​ക​യും ഗ്രൗ​ണ്ടി​ന്‍റെ ഒ​രു​ഭാ​ഗം ഇ​ടി​ഞ്ഞു താ​ഴു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ​രാ​തി ന​ൽ​കി. നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

Related posts