കോഴിക്കോട്: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് നാളെ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.
ബിഎംഎസ് ഒഴികെ മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂനിയനുകളും തൊഴിലുടമകളും പങ്കെടുക്കും. കെഎസ്ആർടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കൾ അറിയിച്ചു.
കേന്ദ്ര സർക്കാർ എക്സൈസ് നികുതി, അഡീഷനൽ എക്സൈസ്, സർചാർജ് തുടങ്ങിയവ കുത്തനെ ഉയർത്തിയതും പെട്രോളിയം കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ അവസരമൊരുക്കിയതുമാണ് വിലക്കയറ്റത്തിന് പിന്നിൽ. വിലക്കയറ്റം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് .
അതേസമയം കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജനറല്‍ സെക്രട്ടറി രാജു അപ്സര പറഞ്ഞു.
പണിടുക്കിന്റെ ഭാഗമായി കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ല. എന്നാൽ ഗതാഗതസൗകര്യം കുറവുള്ളതിനാല്‍ കച്ചവടക്കാര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടാവും. ഇതിനാല്‍ ചില വ്യാപാരികള്‍ കടകള്‍ തുറക്കാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.