കോഴിക്കോട് : ബ്രാന്‍ഡഡ് തുണിത്തരങ്ങളായ ലൂയി ഫിലിപ്പ് ,വാന്‍ ഹ്യുസെന്‍, അലന് സോളി, പീറ്റര്‍ ഇംഗ്ലണ്ട് എന്നിവയുടെ വ്യാജ ഉത്പന്നങ്ങള്‍ വിറ്റഴിച്ച സംഭവത്തില്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് കമ്പനി അധികൃതര്‍ വാര്‍ത്താ സമ്മേമ്മളനത്തില് വ്യക്തമാക്കി.
തുണിത്തരങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി കേരളത്തിലെ 14 ജില്ലകളിലുമായി 24 പേരെ നിയോഗിച്ചിട്ടുണ്ടെന്ന് ആദിത്യ ബിര്‍ളാ ഗ്രൂപ്പിന് വേണ്ടി ഐപിആര്‍ സര്‍വീസ് ഹെഡ് എം.വി. സുരേഷ് ബാബു എന്നിവര്‍ അറിയിച്ചു. ജനങ്ങള്‍ കബളിക്കപെടുകയാണെന്നും ഗുണനിലവാരമില്ലാത്ത ഇത്തരം വസ്ത്രങ്ങള്‍ ചര്‍മ്മരോഗങ്ങള്‍ക്ക് കാരണമാകുമെന്നും വ്യാജ പതിപ്പുകള്‍ ഇറക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍ , കൊച്ചി, തിരുവന്തപുരം എന്നിവിടങ്ങളില്‍ നടത്തിയ പോലീസ് നടത്തിയ റെയ്ഡില്‍ വസ്ത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ കണ്ടെത്തിയിരുന്നു. പത്ത് ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. തമിഴ്നാട്, കര്‍ണാടക, നോര്‍ത്ത് ഇന്ത്യ എന്നിവിടങ്ങളിലാണ് വ്യാജവസ്ത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. കേരളത്തില്‍ വ്യാജവസ്ത്രങ്ങള്‍ വില്‍ക്കുന്ന ചില്ലറവില്‍പനക്കാരാണ് കൂടുതലെന്നും സുരേഷ് ബാബു പറഞ്ഞു.