കോഴിക്കോട്: പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ വത്തക്കയോട് ഉപമിച്ച് മോശമായി ചിത്രീകരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അധ്യാപകനെതിരേ കേസെടുത്തസംഭവത്തില് പ്രതിഷേധവുമായി യൂത്ത് ലീഗ് രംഗത്ത്. വിദ്യാര്‍ഥിസംഘടനകള്‍ കേസെടുത്ത നടപടിയെ അനൂലിക്കുമ്പോള് യൂത്ത് ലീഗ് വിഷയത്തില്‍ അധ്യാപകന് അനൂകൂലമായിരംഗത്തെത്തിയത് സംഭവവുമായി ബന്ധപ്പെട്ട് കോളജിനുള്ളില്തന്നെയുള്ള വിത്യസ്തനിലപാടുകള്ക്ക് ഊര്‍ജം പകരുന്നതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ, എബിവിപി, കെഎസ് യു നേതാക്കള്‍ കോളജിനുമുന്നില്‍ സമരം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അധ്യപകനെ സംരക്ഷിക്കണമെന്നിലപാടാണ സഹ അധ്യാപകര്‍ക്കുള്ളത്. എന്നാല്‍ വിദ്യാര്‍ഥി പരാതിയുമായി എത്തിയതോടെ പോലീസ് കേസെടുക്കുകയായിരുന്നു. നിലവില്‍ അധ്യാപകന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അധ്യാപകര്‍ക്കിടയില്‍ തന്നെ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്.
ഫാറൂഖ് ട്രെയിനിംഗ് കോളജ് അധ്യാപകന് ജൗഹര്‍ മുനവ്വിറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത നടപടി പ്രതിഷേധാര്ഹമാണെും കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെും മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. സമാനമായ ആരോപണങ്ങള്‍ മുമ്പ് പലര്‍ക്കുമെതിരെ ഉയര്‍ന്നു വപ്പോള്‍ കേസെടുക്കാതിരിക്കുകയും ജൗഹറിനെതിരെ മാത്രം കേസെടുക്കുകയും ചെയ്തത് ഇരട്ടനീതിയാണ്.
മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരമായി കേസുകള്‍ ചുമത്തു സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുത്.ശംസുദ്ധീന്‍ പാലത്തും എം.എം അക്ബറും ജൗഹര്‍ മുനവ്വിറുമെല്ലാം സര്‍ക്കാറിന്റെ ഇത്തരം സമീപനത്തിന്റെ ഇരകളാണ്. ന്യൂനപക്ഷ വേട്ട അവസാനിപ്പിച്ച് തുല്യ നീതി നടപ്പിലാക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാകണമെും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ഫാറൂഖ് കോളജ് വിവാദ പരാമര്‍ശം നടത്തിയ ഫാറൂഖ് കോളജ് അധ്യാപകനെതിരേ കൊടുവള്ളി പോലീസാണ് കഴിഞ്ഞ ദിവസം കേസെടുത്തത്.ഫാറൂഖ് ട്രെയിനിംഗ് കോളജ് അധ്യാപകന് ജവഹര്‍ മുനവ്വറിനെതിരെയാണ് കേസെടുത്തത്. മതസംഘടന കിഴക്കോത്ത് എള്ളേറ്റില്‍ വട്ടോളിയല് നടത്തിയ പ്രഭാഷണ പരിപാടിയില്‍ പെണ്‍കുട്ടികളെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു എന്ന ഫാറൂഖ് കോളജ് വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് കേസെടുത്തത്. സെക്ഷന്‍ 364-എ, ഐപിസി 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.