സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള താരങ്ങൾക്കെല്ലാം പലവിധം മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും.
താരങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ എന്നത് തങ്ങളുടെ ആരാധകരുമായി അടുക്കാനുള്ള വഴിയാണ്.
തങ്ങളുടെ ജീവിതത്തിലെയും കരിയറിലെയും വിശേഷങ്ങളും വാര്‍ത്തകളും ആരാധകരുമായി പങ്കുവയ്ക്കാനാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നത്.
അതേസമയം, സോഷ്യല്‍ മീഡിയയുടെ മോശം പ്രതികരണങ്ങളും അധിക്ഷേപങ്ങളും താരങ്ങള്‍ക്കു നേരിടേണ്ടി വരാറുണ്ട്. ഇത്തരക്കാരെ എങ്ങനെ നേരിടണമെന്ന് പല താരങ്ങളും കാണിച്ചു തരാറുണ്ട്.
ഏറ്റവുമൊടുവിൽ ഇത്തരത്തിൽ മോശം അനുഭവമുണ്ടായത് നടി വൈഗയ്ക്കാണ്. മലയാളികള്‍ക്ക് സുപരിചിത നടിയായ വൈഗ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്.
സിനിമയിലും ടെലിവിഷനിവുമെല്ലാം നിറ സാന്നിധ്യമായ വൈഗ മോഡലിംഗിലൂടെയാണ് സിനിമയിലെത്തിയത്. അവതാരകയായും കൈയടി നേടിയിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ പോസ്റ്റിന് ലഭിച്ചൊരു മോശം കമന്റിന് വൈഗ നല്കിയ കിടിലന്‍ മറുപടി സോഷ്യല്‍ മീഡിയയുടെ കൈയടി നേടുകയാണ്.
തന്നോട് മോശമായി പ്രതികരിച്ച വ്യക്തിയുടെ പ്രൊഫൈലിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു വൈഗയുടെ പ്രതികരണം.
എന്ത് പോസ്റ്റ് ഇടണം എന്ത് എപ്പോ എങ്ങനെ സപ്പോര്‍ട്ട് ചെയ്യണം എന്നുള്ളത് എന്റെ ഇഷ്ടം. ഇങ്ങനത്തെ ഭാഷയാണോ സാധാരണ വീട്ടില്‍ ചേട്ടന്റെ അമ്മയോടും സഹോദരിയോടും പറയാറ്.
പാവം വീട്ടുകാര്‍, അവരുടെ ഗതികേട്. ഇങ്ങോട്ടു പറയാന്‍ വരണ്ട, നിങ്ങളുടെ ഭാഷ ശ്രദ്ധിക്കൂ എന്നായിരുന്നു വൈഗയുടെ പ്രതികരണം.
പിന്നാലെ നിരവധി പേരാണ് താരത്തിനു പിന്തുണയുമായി എത്തിയിരിക്കുന്നത്. നടി സാധിക വേണുഗോപാലും പിന്തുണയുമായി എത്തി.
ബേബീ, അദ്ദേഹം അദ്ദേഹത്തിന്റെ പ്രൊഫഷനെക്കുറിച്ചാണ് സംസാരിക്കുന്നത്. നീ പാവം അയാളെ തെറ്റിദ്ധരിച്ചു. മോശം അല്ലേ ഇതൊക്കെ എന്നായിരുന്നു സാധികയുടെ കുറിപ്പ്.
കോട്ടയം പാലായില്‍ ജനിച്ച് ചെന്നൈയില്‍ ജീവിക്കുന്ന താരമാണ് വൈഗ. മലയാളത്തില്‍ മാത്രമല്ല തമിഴിലും സജീവമാണ് താരം.