വൈക്കം: കായലോര ബീച്ചില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം. ബീച്ചില്‍ എത്തുന്നവര്‍ക്കു വിശ്രമിക്കാന്‍ നഗരസഭ സ്ഥാപിച്ച ഇരുമ്പ് കസേര കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ ഇളക്കിമാറ്റി മരച്ചുവട്ടിലേക്കു മാറ്റിയിട്ടു.
കസേര ഇളക്കി മാറ്റിയത് ചിലര്‍ ചോദ്യം ചെയ്തെങ്കിലും ലഹരിയിലായ യുവാക്കൾ ഭീഷണി മുഴക്കിയതോടെ ചോദ്യം ചെയ്തവര്‍ പിന്തിരിഞ്ഞു. രാവിലെ 10 മുതല്‍ ബീച്ചിലും സമീപത്തെ കുറ്റിക്കാട്ടിലും കൗമാരക്കാരായ സ്കൂള്‍ കുട്ടികളുൾപ്പടെയാണ് സംഘങ്ങളായി എത്തുന്നത്. സഭ്യതയുടെ അതിരുവിടുന്ന സംഭവങ്ങള്‍ പതിവായതോടെ പ്രദേശവാസികളുമായി സംഘര്‍ഷം പതിവായി.
വൈക്കം ഡിവൈഎസ്പി ഓഫീസ് കായലോര ബീച്ചിനോടു ചേര്‍ന്നാണെങ്കിലും ബീച്ചില്‍ തമ്പടിക്കുന്നത് വിദ്യാര്‍ഥികളായതിനാല്‍ പോലീസിനും ഇടപെടുന്നതിന് പരിമിതിയുണ്ട്. ബീച്ചിലെത്തുന്ന കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നവരോ ലഹരി വില്‍പ്പനക്കാരോ ആയി മാറുന്നതിനു സാധ്യതയേറെയുള്ളതിനാല്‍ അവധിക്കാലം ആരംഭിക്കുന്നതിന് മുമ്പേ കായലോര ബീച്ചിലെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനു പോലീസും എക്സൈസും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെട്ടു.