കു​ഞ്ഞു​ണ്ടാ​യ സ​ന്തോ​ഷ​ത്തി​ന് മ​ദ്യ​സ​ൽ​ക്കാ​രം ന​ട​ത്താ​ൻ പ​ണ​മി​ല്ല! കൂ​ട്ടു​കാ​ര​നെ നാ​ലം​ഗ സു​ഹൃ​ത്തുക്കള്‍ ‘പഞ്ഞിക്കിട്ടു’; സംഭവം വൈക്കത്ത്‌

വൈ​ക്കം: കു​ഞ്ഞു​ണ്ടാ​യ സ​ന്തോ​ഷ​ത്തി​ന് മ​ദ്യ​സ​ൽ​ക്കാ​രം ന​ട​ത്താ​ൻ പ​ണ​മി​ല്ലാ​തി​രു​ന്ന കൂ​ട്ടു​കാ​ര​നെ നാ​ലം​ഗ സു​ഹൃ​ത്ത് സം​ഘം ആ​ക്ര​മി​ച്ചു.

ചെ​ന്പു തു​രു​ത്തു​മ്മ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ഭാ​ര്യ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​സ​വി​ച്ച​ത്.

കു​ഞ്ഞു​ണ്ടാ​യ സ​ന്തോ​ഷ​ത്തി​ൽ വൈ​ക്ക​ത്തെ ബാ​റി​ൽ ക​യ​റി പി​താ​വ് മി​നു​ങ്ങു​ന്പോ​ഴാ​ണ് ബാ​റി​ൽ ക​ഴി​ച്ചു കൊ​ണ്ടി​രു​ന്ന പ​ഴ​യ കൂ​ട്ടു​കാ​രെ ക​ണ്ട​ത്.

കൂ​ട്ടു​കാ​ര​ൻ ത​നി​ക്കു പ​റ്റാ​വു​ന്ന ത​ര​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളെ സ​ൽ​ക്ക​രി​ച്ചു. മ​ദ്യ ല​ഹ​രി​യി​ൽ കൂ​ട്ടു​കാ​ര​ന്‍റെ പ​ഴ്സ് സു​ഹൃ​ത്തു​ക്ക​ൾ കൈ​ക്ക​ലാ​ക്കി.

പ​ഴ്സി​നെ ചൊ​ല്ലി ബാ​റി​ൽ വ​ച്ചു ത​ന്നെ ഇ​വ​ർ ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു. ബ​ഹ​ള​ത്തി​നി​ട​യി​ൽ കൂ​ട്ടു​കാ​രു​ടെ പ​ക്ക​ൽ നി​ന്നും പ​ഴ്സ് ന​ഷ്ട​പ്പെ​ട്ടു.

പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് വീ​ണ്ടും മ​ദ്യ​പി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യ​തോ​ടെ യു​വാ​വി​നോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ൽ​കാ​ൻ അ​യാ​ളു​ടെ പ​ക്ക​ൽ പ​ണ​മു​ണ്ടാ​യി​ല്ല.

ഇ​തി​ൽ പ്ര​കോ​പി​ത​രാ​യാ​ണ് സു​ഹൃ​ത്തു​ക്ക​ൾ യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​ത്. കു​ഞ്ഞു​ണ്ടാ​യ ദി​വ​സം ത​ന്നെ സു​ഹൃ​ത്തു​ക്ക​ളാ​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ക്ക​പ്പെ​ട്ട​തോ​ടെ യു​വാ​വ് നാ​ട്ടി​ലും നാ​ണം കെ​ട്ടു.

ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ​യ​നാ​പു​രം​നേ​രേ​ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​ർ​ക്കെ​തി​രെ പോ​ലി​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment