കൊല്ലങ്കോട്: കൊയ്ത്ത് കഴിഞ്ഞതോടെ പഞ്ചായത്ത് പാതകളിൽ വ്യാപകമായി വയ്ക്കോൽ ഉണക്ക് വ്യാപകമായിരിക്കുന്നത് വാഹന കാൽനടയാത്രക്കാർക്ക് ഏറെ വിഷമകരമായിരിക്കുകയാണ്.
പാത പൂർണ്ണമായും മറയുന്ന രീതിയിലാണ് വയ്ക്കോൽ വിരിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും വയ്ക്കോൽ വാങ്ങാൻ വ്യാപാരികൾ വരാത്തതിനാൽ കൊയ്ത്തു കഴിഞ്ഞു ഒരാഴ്ചയായും വയ്ക്കോൽ കൂനകൾ വയലിലും, പാതയരികിലുമായി വ്യാപിച്ചുകിടപ്പുണ്ട് .
ഇക്കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതിനാൽ വയ്ക്കോൽ ചീഞ്ഞു തുടങ്ങിയതിനാൽ വീണ്ടും ഉണക്കി ശരിപ്പെടുത്തുന്നത്. നനഞ്ഞു കുതിർന്ന വയ്ക്കോലിനു വ്യാപാരികൾ പകുതി വിലയേ നൽകാറുണ്ട്.
റോഡിൽ വയ്ക്കോൽ ഉണക്കുന്നതു് നിയമ ലംഘനമാണെന്ന് ബോധ്യമുണ്ടായിട്ടും യാത്രാ തടസം ഉണ്ടാവുന്ന വിധത്തിലാണ് റോഡിൽ പരത്തുന്നത്. ഇരുചക്ര വാഹനങ്ങളിൽ വയ്ക്കോൽ ചുറ്റി നിയന്ത്രണം വിട്ടു മറിത്ത് യാത്രക്കാരന് പരിക്കേറ്റ നിരവധി സംഭവങ്ങൾ ഇതിനകം നടന്നു കഴിഞ്ഞു.
തമിഴ്നാട് സ്വദേശിയായ യുവാവ് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മൊബൈൽ ബെല്ലടിച്ചതിനാ ൽ വാഹനം നിർത്തി സംസാരിക്കുന്നതിനിടെ റോഡിൽ നിരത്തിയ വയ്ക്കോൽ തീപിടുത്തമുണ്ടായി. വാഹനത്തിന്റെ സൈലൻസറിൽ വയ്ക്കോൽ തട്ടിയതാണ് തീപിടുത്തത്തി നു കാരണം.
അതുവഴിയെത്തിയ കാറിന്റെ ഡ്രൈവറാണ് ബൈക്ക് യാത്രികനെ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. പിന്നീട് നെല്ല് ഉണങ്ങാനിട്ട കർഷകനും സമീപവാസികളും ചേർന്നാണ് തീ അണച്ചത്. കുറ്റിപ്പാടം ആന മാറി റോഡിലാണ് സംഭവം.
റോഡിൽ നിരത്തിയ വയ്ക്കോ ലിന് മീതെ നടന്ന പോവുന്ന തിനിടെ വിഷപാന്പിനെ കണ്ടു മധ്യവയസ്ക്കൻ ഓടി രക്ഷപ്പെടുകയാണുണ്ടായത്. പോലീസ് അധികൃതർ പട്രോളിങ്ങിനിടെ ഗതാഗത മുടക്കിയായി വയ്ക്കോൽ കിടക്കുന്നതു കണ്ടാലും മൗനം പാലിക്കുന്നതായാണ് നാട്ടുകാരുടെ പരാതി.