കോട്ടയം: സിപിഎം – ബിജെപി സംഘര്‍ഷത്തിനിടെ വൈക്കത്തെ ആര്‍എസ്എസ് കാര്യാലയത്തിനുനേരെ കല്ലേറുണ്ടായതിൽ പ്രതിഷേധിച്ച് വൈക്കം താലൂക്കിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. പാൽ,പത്രം, ആശുപത്രി തുടങ്ങിയ ആവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സിപിഎം മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. ശബരിമല വിധിയെ അനുകൂലിച്ച സ്ത്രീയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്.