ഇതൊരു വല്ലാത്ത പഴക്കമായിപ്പോയി..! വൈക്കത്തെ പ്രമുഖ ഹോട്ടലുകളില്‍ റെയ്ഡ്; പുഴുനിറഞ്ഞ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

vkm_hotel_raid_100217

വൈക്കം: ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ വൈക്കത്തെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും പുഴുപിടിച്ചതുമായ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. ഉച്ചയോടെ നടത്തിയ റെയ്ഡിലാണ് മോശം ഭക്ഷണം പിടിച്ചത്.

പ്രദേശത്തെ മൂന്ന് ഷാപ്പുകളില്‍ നിന്നും കെറ്റിഡിസി റസ്‌റ്റോറന്‍റില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചു. ഹോട്ടല്‍ വേന്പനാട്, കൊച്ചിന്‍ കോഫി ഹൗസ്, ഹോട്ടല്‍ കൃഷ്ണ, മലബാര്‍ ഹോട്ടല്‍ എന്നിവടങ്ങളില്‍ എല്ലാം പഴകിയ ഭക്ഷണമാണ് വിളന്പിയിരുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവിടെയെല്ലാം ഭക്ഷണം തയാറാക്കിയിരുന്നത്. ആഴ്ചകള്‍ പഴക്കുള്ള മാസവും മത്സ്യവും വരെ കണ്ടെടുത്തു. പഴകിയ മീന്‍ കറിയും ചിക്കന്‍ കറിയും ബിരിയാണിയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നുണ്ട്.

Related posts