വൈക്കം പോലീസിനെതിരേ പരാതിയുമായി ദമ്പതികൾ; നഷ്ടപരിഹാരം 50ലക്ഷം ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത് ഡിജിപിക്ക്


വൈ​ക്കം: വൈ​ക്കം പോ​ലീ​സി​നെ കു​റ്റാ​രോ​പി​ത​രാ​ക്കി ഡി​ജി​പി​ക്കു മു​ന്പാ​കെ പ​രാ​തി​യു​മാ​യി ദ​ന്പ​തി​ക​ൾ.2018ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​നെ ചു​റ്റി​പ്പ​റ്റി​യാ​ണ് അ​ന്ന​ത്തെ വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

ത​ല​യാ​ഴം പു​ല്ലു​കാ​ട്ട് പി.​എ​ൽ. രാ​ജ​നും ഭാ​ര്യ ഗി​രി​ജ​യു​മാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 2018ൽ ​പൊ​തു​വ​ഴി നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ മെ​റ്റ​ൽ വാ​രി​യെ​ടു​ത്തു​കൊ​ണ്ടു​പോ​യ​തി​ലും പൊ​തു​വ​ഴി ക​യ്യേ​റ്റം ചെ​യ്ത​തി​ലും സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്കെ​തി​രെ ഇ​വ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ ആ​രോ​പ​ണ വി​ധേ​യ​ർ ദ​ന്പ​തി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും വ​ധ ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും കാ​ണി​ച്ച് വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2018 ന​വം​ബ​ർ ആ​റി​ന് ഇ​വ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​വ​രാ​യ​വ​രു​ടെ പ​ക്ഷം ചേ​ർ​ന്ന പോ​ലീ​സ് ത​ങ്ങ​ളു​ടെ നീ​തി നി​ഷേ​ധി​ച്ചെ​ന്നു കാ​ട്ടി​യാ​ണ് ഇ​പ്പോ​ൾ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സം​ഘം​ ചേ​ർ​ന്നെത്തി വീ​ട് ത​ല്ലി​ ത​ക​ർ​ക്കു​ക​യും ശാ​രീ​രി​ക​മാ​യി ത​ങ്ങ​ളെ ആ​ക്ര​മി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് ഒ​ത്തു തീ​ർ​പ്പാ​ക്കി​യെ​ന്നു കാ​ണി​ച്ച് വൈ​ക്കം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യാ​ജ രേ​ഖ ച​മ​ച്ച് കോ​ട​ത​ിയി​ൽ സ​മ​ർ​പ്പി​ച്ചെ​ന്നും ആ​രോ​പ​ണ വി​ധേ​യ​രാ​യവ​രെ പ​ട്ടി​ക​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കു​ന്ന​തി​നും പ​രാ​തി​ക്കാ​ര​നെ മാ​ന​സി​ക രോ​ഗി​യാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന​തി​നും പോ​ലീ​സ് ശ്ര​മം ന​ട​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 50 ല​ക്ഷം രൂ​പ​യും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

Related posts

Leave a Comment