വൈക്കം: വൈക്കം പോലിസ് സ്റ്റേഷനിൽ എട്ടു സിവിൽ പോലീസ് ഓഫീസർമാർക്കു കോവിഡ് സ്ഥിരീകരിച്ചു. കൊല്ലത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞെത്തിയവർക്കാണ് കൂടുതലും രോഗബാധയുണ്ടായത്.
കൂടുതൽ പേർക്കു രോഗബാധയുണ്ടായാൽ സ്റ്റേഷന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും.
വൈക്കം താലൂക്ക് ആശുപത്രിയിൽ ഇന്നും നാളെയുമായി പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.