വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് പണത്തിൽ 20 ലക്ഷത്തിന്‍റെ തിരമറി; കണക്ക് കൈകാര്യം ചെയ്ത മൂന്നുപേരിൽ ഒരാൾ മുങ്ങി; രണ്ട് പേർ പണം തിരികെ നൽകി കേസ് ഒതുക്കാൻ ശ്രമം നടക്കുന്നതായി ആക്ഷേപം

വൈ​ക്കം: മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ വ​ഴി​പാ​ട് പ​ണ​ത്തി​ൽ തി​രി​മ​റി ന​ട​ന്ന​താ​യി ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ണ​ക്ക് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വാ​ച്ച​ർ ജോ​ലി​ക്കെ​ത്തു​ന്നി​ല്ല.മൂ​ന്നു മാ​സ​മാ​യി ജോ​ലി​ക്കെ​ത്താ​ത്ത വാ​ച്ച​ർ​ക്ക് ദേ​വ​സ്വം ബോ​ർ​ഡ് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ല്കി. ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ 20 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​താ​യി ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീസ​ർ സ്ഥി​രീ​ക​രി​ച്ചു.

ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഓ​ഡി​റ്റ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം ബോ​ധ്യ​പ്പെ​ട്ട​തെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.വ​ഴി​പാ​ട് ന​ട​ത്തു​ന്ന​തി​നു​ള്ള ര​സീ​ത് ബു​ക്കു​ക​ളി​ലാ​ണ് ക്ര​മ​ക്കേ​ട് ന​ട​ന്ന​ത്. ര​സീ​ത് ബു​ക്കു​ക​ൾ ദേ​വ​സ്വം ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ദേ​വ​സ്വം ഓ​ഡി​റ്റ് വി​ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഓ​ഡി​റ്റ് വി​ഭാ​ഗം ദേ​വ​സ്വം ബോ​ർ​ഡി​ലേ​ക്ക് ക്ര​മ​ക്കേ​ട് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.

കാ​ണാ​താ​യ നാ​ല് ര​സീ​ത് ബു​ക്കു​ക​ൾ ഓ​ഡി​റ്റ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ടു​ത്ത​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മൂ​ലം ഒ​രു വാ​ച്ച​റാ​ണ് ര​ണ്ട് വ​ർ​ഷ​മാ​യി ക്ഷേ​ത്ര​ത്തി​ലെ ക​ണ​ക്കു​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫീസ​റു​ടെ അ​റി​വോ​ടെ​യാ​യി​രു​ന്നു വാ​ച്ച​റെ ഇ​തി​നാ​യി നി​യോ​ഗി​ച്ചി​രു​ന്ന​ത്.

ഈ ​കാ​ല​യ​ള​വി​ൽ മൂ​ന്നു പേ​രാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ഒ​രാ​ൾ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫി​സ​ർ ഇ​ൻ ചാ​ർ​ജ് ചു​മ​ത​ല​യി​ലു​മാ​യി​രു​ന്നു. വാ​ച്ച​ർ മു​ങ്ങി​യ​തോ​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ര​ണ്ടുപേ​ർ ന​ഷ്്ട​പ്പെ​ട്ട പ​ണം അ​ട​ച്ച് പ്ര​ശ്നം ഒ​തു​ക്കി തീ​ർ​ക്കാ​നു​ള്ള നീ​ക്കം ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം. എ​ന്നാ​ൽ ഒ​രാ​ൾ ഇ​തു​വ​രെ പ​ണ​മ​ടയ്ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

ഇ​തോ​ടെ മു​ങ്ങി​യ വാ​ച്ച​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് വേ​ണ്ട​ത്ര ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് ക്ഷേ​ത്ര ന​ട​ത്തി​പ്പി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണ്. ദേ​വ​സ്വം അ​ക്കൗ​ണ്ട് കൈ​കാ​ര്യം ചെ​യ്യാ​ൻ ആ​ളി​നെ നി​യ​മി​ക്കാ​ത്ത​താ​ണ് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പി​ന് ഇ​ട​യാ​ക്കി​യിരി​ക്കു​ന്ന​ത്. നി​ല​വി​ൽ ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​ൻ പോ​ലും ആ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ജീ​വ​ന​ക്കാ​ർ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല.

ക്ഷേ​ത്ര​ത്തി​ലെ സു​ര​ക്ഷ​ക്ക് വേ​ണ്ട​ത്ര ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​ട്ടി​ല്ല. വൈ​ക്കം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂ​മി​ന​ട​ക്കം എ​ട്ട് വാ​ച്ച​ർ​മാ​രാ​ണ് വേ​ണ്ട​ത്. എ​ന്നാ​ൽ മൂ​ന്നു പേ​ർ മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്. പ​ണം വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചെ​ന്നാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ക​യുള്ളൂ.

Related posts