മലയാളികളുടെ സ്വകാര്യ അഹങ്കാരമായ കുറെയധികം കലാകാരില്‍ ഒരാളാണ് ഗായിക വൈക്കം വിജയലക്ഷ്മി. തന്റെ ശ്രുതിമധുരമായ ആലാപനത്തിലൂടെയും പകരം വയ്ക്കാനില്ലാത്ത ആത്മവിശ്വാസത്തിലൂടെയും ലോകത്തിന് മുന്നില്‍ വിജയലക്ഷ്മി ഒരു പ്രകാശദീപം തന്നെയാണ്.
വിജയലക്ഷ്മിയുടെ ജീവിതത്തോടും, കലയോടുമുള്ള ആ ഇഷ്ടം കണ്ടാവണം കലാകാരന്‍ കൂടിയായ യുവാവ് വിജയലക്ഷ്മിയെ തന്റെ ജീവിത സഖിയാക്കാന്‍ തീരുമാനിച്ചതും. മിമിക്രി കലാകാരന്‍ കൂടിയായ പാലാ പുലിയന്നൂര്‍ സ്വദേശി അനൂപിന്റെയും വിജയലക്ഷ്മിയുടെയും വിവാഹം മലയാളികളേവര്‍ക്കും, പ്രത്യേകിച്ച് വിജയലക്ഷ്മിയുടെ ആരാധകര്‍ക്ക് സന്തോഷം പ്രദാനം ചെയ്യുന്നതായിരുന്നു.
ഇപ്പോഴിതാ ആരാധകര്‍ക്ക് കൂടുതല്‍ സന്തോഷം പകര്‍ന്നുകൊണ്ട് വിജയലക്ഷ്മിയുടെ വിവാഹത്തലേന്നത്തെ ആഘോഷങ്ങളുടെ വീഡിയോ പുറത്തു വന്നിരിക്കുന്നു. പുതിയ ജീവിതത്തിലേയ്ക്ക് കാലെടുത്തു വയ്ക്കുന്നതിന്റെ സന്തോഷവും ആകാംക്ഷയും പ്രതീക്ഷയുമെല്ലാം വിജയലക്ഷ്മിയുടെ മുഖത്ത് പ്രകടമാണ്. ആഘോഷങ്ങളിലെ മുഖ്യ ആകര്‍ഷണമാകട്ടെ, വിജയലക്ഷ്മിയുടെ സ്വന്തം പാട്ടും.
‘സ്വപ്‌ന സുന്ദരി നാന്‍..’ എന്ന മനോഹര ഗാനമാണ് വിജയ ലക്ഷ്മി കല്യാണ തലേന്ന് പ്രിയപ്പെട്ടവര്‍ക്കായി പാടിയത്. വിജയ ലക്ഷ്മിയുടെ പാട്ടിനൊപ്പം നിരവധി ഗായകരും വിവാഹത്തിന്റെ തലേ ദിവസം ഒരുക്കിയ പരിപാടിയില്‍ പാടിയിരുന്നു.