മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ കഥ പറഞ്ഞ സിനിമയായ സെല്ലുലോയ്ഡിലെ കാറ്റേ കാറ്റേ എന്ന ഒറ്റഗാനം മാത്രം മതി മലയാളികള്‍ക്ക് വൈക്കം വിജയ ലക്ഷ്മിയെ ഓര്‍ക്കാന്‍. ഈയൊരൊറ്റ ഗാനം കൊണ്ടു തന്നെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടാന്‍ വൈക്കം വിജയലക്ഷ്മിയ്ക്ക് സാധിച്ചു. പിന്നീട് അമ്പതിലധികം ചിത്രങ്ങളില്‍ വൈക്കം വിജയലക്ഷ്മിയുടെ സ്വരമാധുര്യം ആസ്വാദകര്‍ അനുഭവിച്ചറിഞ്ഞു.
കാഴ്ചയില്ലാത്ത തന്നെ വിവാഹം കഴിക്കാന്‍ ആരും വരില്ല എന്നു വിചാരിച്ചു സങ്കടപ്പെട്ടിരുന്നതായും അനേകം പേരുടെ പ്രാര്‍ഥനയുടെ ഫലമായാണ് ഇപ്പോള്‍ തന്റെ വിവാഹം നടക്കാന്‍ പോകുന്നതെന്നും വിജയലക്ഷ്്മി പറയുന്നു. ചേട്ടന് ഒരു ചായ ഇട്ടു കൊടുക്കാനോ ഭക്ഷണം ഉണ്ടാക്കി കൊടുക്കാനോ പറ്റില്ലല്ലോ എന്നതാണു തന്റെ ഇപ്പോഴത്തെ സങ്കടമെന്നും വിജയലക്ഷ്മി പറയുന്നു.
ദൈവാനുഗ്രഹത്താലാണ് എല്ലാം സാധിച്ചതെന്നു പറയുന്ന വിജയലക്ഷ്മി, തുരുമാന്ഡാം കുന്നു ദേവീക്ഷേത്രത്തില്‍ ഉള്‍പ്പെടെ ഒട്ടേറെ ക്ഷേത്രങ്ങളില്‍ പൂജകള്‍ നടത്തിയതായും പറഞ്ഞു. 35ാം വയസില്‍ വിവാഹം നടക്കുമെന്നു ജോതിഷി നേരത്തെ പറഞ്ഞതാണ്. കൂടാതെ പാടുമെന്നും അവാര്‍ഡ് കിട്ടുമെന്നും പറഞ്ഞു. അതെല്ലാം അതേ പടി സംഭവിച്ചത് ദൈവാനുഗ്രഹമല്ലാതെ മറ്റെന്താണെന്നാണ് വിജയലക്ഷ്മി ചോദിക്കുന്നത്. തിരുവാതിരയുള്‍പ്പെടെയുള്ള വ്രതങ്ങളൊന്നും മുടക്കാറില്ലയെന്നും ഇത്തവണത്തേതു സ്പെഷ്യല്‍ തിരുവാതിരയാണെന്നും വിജയലക്ഷ്മി പറഞ്ഞു. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയും സംഗീതജ്ഞനായുമായ സന്തോഷാണ് വരന്. മാര്‍ച്ച് 29നാണ് വിവാഹം.