കൊച്ചി :ഗായത്രി വീണയില്‍ ലോകറിക്കാര്‍ഡ് ഇട്ട് ഗായിക വൈക്കം വിജയലക്ഷ്മി. ഗായത്രി വീണയില്‍ അഞ്ചു മണിക്കൂര്‍ കൊണ്ട് 67 ഗാനങ്ങള്‍ മീട്ടിയാണ് വിജയലക്ഷ്മി റിക്കാര്‍ഡ് പുസ്തകത്തില്‍ ഇടം പിടിച്ചത്.51 ഗാനങ്ങള്‍ മീട്ടാനാണ് ലക്ഷ്യമിട്ടത്തെങ്കിലും പിന്നീട് 16 ഗാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.
കൊച്ചി മരടിലെ സ്വകാര്യ ഹോട്ടലിലെ പ്രത്യേക വേദിയിലായിരുന്നു വിജയലക്ഷ്മിയുടെ ലോകറെക്കോര്‍ഡ് പ്രകടനം.വൈക്കം ഉദയനാപുരം ഉഷാനിലയത്തില്‍ വി. മുരളീധരന്റെയും പി.കെ. വിമലയുടെയും മകളായ വിജയലക്ഷ്മിയ്ക്ക് അച്ഛന് മുരളിയാണ് ഒറ്റക്കമ്പിവീണ നിര്‍മ്മിച്ചു നല്‍കിയത്. പിന്നീട് അതിലായി വാദനം. വിജയലക്ഷ്മിയുടെ ഒറ്റക്കമ്പി വീണയ്ക്ക് ഗായത്രിവീണയെന്ന പേര് നല്‍കിയത് പ്രസിദ്ധ സംഗീതജ്ഞന് കുന്നക്കുടി വൈദ്യനാഥനാണ്.