ശ​താ​ബ്ദി നി​റ​വി​ൽ മ​ഹാ​ത്മ​ജി​യു​ടെ വൈ​ക്കം സ​ന്ദ​ര്‍​ശ​നം


വൈ​ക്കം: മ​ഹാ​ത്മ​ജി​യു​ടെ വൈ​ക്കം സ​ന്ദ​ര്‍​ശ​ത്തി​ന് ഒ​ന്‍​പ​തി​നു ശ​താ​ബ്ദി നി​റ​വ്. വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ സ്മാ​ര​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ന്‍​പ​തി​നു ച​ര്‍​ച്ച ന​ട​ത്തും.

വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക ഹാ​ളി​ല്‍ ഗാ​ന്ധി​ജി-​ബ​ഷീ​ര്‍ വൈ​ക്കം സ​ത്യ​ഗ്ര​ഹം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ക​വി​സ​ദ​സും സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട​ര​യ്ക്കു ന​ട​ക്കു​ന്ന ക​വി​സ​ദ​സ് അ​ര​വി​ന്ദ​ന്‍ കെ.​എ​സ്. മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ​ഷീ​ര്‍, അ​മ്മ മ​ല​യാ​ളം സാ​ഹി​ത്യ കൂ​ട്ടാ​യ്മ ചെ​യ​ര്‍ പേ​ഴ്സ​ണ്‍ ഡോ. ​എ​സ്. ലാ​ലി​മോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

തു​ട​ര്‍​ന്നു നാ​ലി​നു ന​ട​ക്കു​ന്ന സെ​മി​നാ​ര്‍ നാ​ട​ക-​ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ പ്ര​മോ​ദ് പ​യ്യ​ന്നൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മി​തി ചെ​യ​ര്‍​മാ​ന്‍ കി​ളി​രൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ​ഷീ​റി​ന്‍റെ മ​ക​ന്‍ അ​നീ​സ് ബ​ഷീ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കാ​ന്‍​സ​ര്‍ ചി​കി​ത്സാ​വി​ദ​ഗ്ധ​ന്‍ ഡോ. ​വി.​പി. ഗം​ഗ​ധ​ര​നെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ക്കും.

ബ​ഷീ​റി​ന്‍റെ മു​പ്പ​താം ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ഷീ​ര്‍ സ്മാ​ര​ക സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഷീ​ര്‍ സാ​ഹി​ത്യോ​ത്സ​വം@30 കെ. ​സു​രേ​ഷ് കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​പോ​ള്‍ മ​ണ​ലി​ല്‍, സു​കു​മാ​ര​ന്‍ മൂ​ലേ​ക്കാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ബ​ഷീ​റി​ന്‍റെ മ​ക​ള്‍ ഷാ​ഹി​നാ ബ​ഷീ​ര്‍, ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ സെ​യ്തു​മു​ഹ​മ്മ​ദ്, ഖ​ദീ​ജ, പാ​ത്തു​ക്കു​ട്ടി, ആ​രി​ഫ സു​ബൈ​ദ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ത​ബ​ല വാ​ദ​ക ര​ത്ന​ശ്രീ അ​യ്യ​ര്‍ ഉ​ൾ​പ്പെ​ടെ പ​ന്ത്ര​ണ്ടു​പേ​രെ സ​മി​തി ആ​ദ​രി​ക്കും.

Related posts

Leave a Comment