വൈക്കം: കുണ്ടും കുഴികളുമായി തകർന്ന് ഗതാഗതം ദു:സഹമായ വൈക്കം – വെച്ചൂർ കൈപ്പുഴ മുട്ട് റോഡിലെ ഇടയാഴം ജംഗ്ഷനിൽ രൂപപ്പെട്ടവൻ ഗർത്തത്തിൽ പ്രദേശവാസികൾ വള്ളമിറക്കി.
ഇന്നു രാവിലെ 10 ഓടെയാണ് നാട്ടുകാർ പ്രതിേക്ഷേധ സൂചകമായി മൽസ്യ ബന്ധനത്തിനെന്ന പേരിൽ വള്ളമിറക്കിയത്.
തകർന്ന് റോഡിലെ വൻ ഗർത്തങ്ങൾ അപകടങ്ങൾക്ക് കാരണമാകുകയാണ്. ഇതിനകം നിരവധി പേർക്കാണ് പരിക്കേറ്റത്.
കുഴികളിൽ ചാടി വാഹനങ്ങൾക്ക് കേടുപാടു സംഭവിക്കുന്നതും വർധിക്കുകയാണ്.
റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പഞ്ചായത്ത് അധികൃതരും നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടും അധികൃതർ മുഖവിലയ്ക്കെടുക്കാത്തതിൽ പ്രതിേക്ഷേധിച്ചാണ് വള്ളമിറക്കി ഇന്ന് വേറിട്ട പ്രതിേക്ഷേധം നാട്ടുകാർ പ്രകടിപ്പിച്ചത്.