തലയോലപ്പറന്പ്: പ്രണയംനടിച്ചു അടുപ്പത്തിലായി യുവതിയെ ശാരീരികമായി ദുരുപയോപയോഗം ചെയ്തതിനുശേഷം അശ്ലീല ദൃശ്യങ്ങൾ യുവതിയുടെ ബന്ധുവിനു അയച്ചുകൊടുത്ത കർണാടകക്കാരനായ യുവാവിനെ റിമാൻഡ് ചെയ്തു.
ചെന്പ് സ്വദേശിനിയായ 27കാരിയെ ശാരീരികമായി ദുരുപയോഗം ചെയ്തതിനും അശ്ളീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും കർണാടക സ്വദേശി സുനിൽകുമാറി(33)നെയാണ് റിമാൻഡ് ചെയ്തത്.
ബംഗളൂരുവിൽ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ നഴ്സായിരുന്ന വൈക്കം ചെന്പ് സ്വദേശിനിയായ 27കാരി തലയോലപ്പറന്പ് പോലീസിനു നൽകിയ പരാതിയെ തുടർന്നാണ് സുനിൽകുമാറിനെ പോലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
യുവാവിനു മറ്റ് യുവതികളുമായി അടുപ്പമുണ്ടെന്ന് മനസിലാക്കി യുവാവിൽ നിന്നു അകന്ന ശേഷം യുവതി നാട്ടിലേക്ക് പോന്നിരുന്നു. യുവാവിനൊപ്പം ചെല്ലണമെന്ന് പറഞ്ഞ് യുവാവ് ഫോണിൽ വിളിച്ചു പലതവണ ഭീഷണി മുഴക്കിയിട്ടും യുവതി വരാതിരുന്നതിനെ തുടർന്നാണ് ഇയാൾ യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു.