സ​ച്ചു​വി​ന്‍റെ ക​ര​വി​രു​തി​ൽ ചി​ത​ൽമ​ണ്ണി​ൽ പി​റ​വി​യെ​ടു​ക്കു​ന്ന​ത് ജീ​വ​ൻ തു​ടി​ക്കു​ന്ന ശി​ല്പ​ങ്ങ​ൾ! ഇ​വ​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഈ​ർ​ക്കി​ൽ ‌മാത്രം

കോ​ന്നി: മ​ണ്ണി​ൽ ജീ​വ​ൻ തു​ടി​ക്കു​ന്ന ശി​ല്പ​ങ്ങ​ൾ ഒ​രു​ക്കു​ക​യാ​ണ് സ​ച്ചു. അ​തും ചി​ത​ൽ​പ്പു​റ്റി​ൽ നി​ന്നും ല​ഭി​ക്കു​ന്ന മ​ണ്ണ് ഉ​പ​യോ​ഗി​ച്ച്.

കോ​ന്നി ഐ​ര​വ​ൺ സ്വ​ദേ​ശി​യാ​യ സ​ച്ചു എ​സ്. കൈ​മ​ൾ എ​ന്ന പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി, ശി​ല്പ​ക​ല​യി​ൽ യാ​തൊ​രു വി​ധ പ​രി​ശീ​ല​നം ല​ഭി​ക്കാ​തെ​യാ​ണ് നൂ​റു​ക​ണ​ക്കി​നു ശി​ല്പ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്നു.‌

ചി​ത്ര​ങ്ങ​ൾ നോ​ക്കി​യും ഇ​ന്‍റ​ർ​നെ​റ്റി​ൽ പ​ര​തി​യു​മാ​ണ് ഓ​രോ ശി​ല്പ​ങ്ങ​ളും വാ​ർ​ത്തെ​ടു​ത്തി​രി​ക്കു​ന്ന​ത്.

നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ത​ന്നെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ന് ഗ​ണ​പ​തി​യു​ടെ ഒ​രു ചെ​റു രൂ​പം നി​ർ​മി​ച്ചു ന​ല്കി​യാ​ണ് സ​ച്ചു ശി​ല്പ​ക​ല​യി​ൽ സാ​ന്നി​ധ്യം പു​റം​ലോ​ക​ത്തെ അ​റി​യി​ക്കു​ന്ന​ത്.

ഈ ​ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നേ ചി​ത​ൽ​പ്പു​റ്റി​ൽ ആ​യി​ര​ത്തി​ല​ധി​കം ശി​ല്പ​ങ്ങ​ൾ നി​ർ​മി​ച്ച ക​ലാ​കാ​ര​ൻ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ വ​ര​ച്ചി​ട്ടു​മു​ണ്ട്.‌

മ​ഹാ​ത്മാ​ഗാ​ന്ധി, ഇ​ന്ദി​രാ ഗാ​ന്ധി, പി​ണ​റാ​യി വി​ജ​യ​ൻ, ഗൗ​രി​യ​മ്മ, വ​യ​ലാ​ർ രാ​മ​വ​ർമ, സു​ഗ​ത​കു​മാ​രി, ശ്രീ​നാ​രാ​യ​ണ ഗു​രു, കു​മാ​ര​നാ​ശാ​ൻ, കു​ഞ്ഞു​ണ്ണി മാ​ഷ്, ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത അ​ങ്ങ​നെ നൂ​റു ക​ണ​ക്കി​ന് പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ ജീ​വ​ൻ തു​ടി​ക്കു​ന്ന ശി​ല്പ​ങ്ങ​ളാ​ണ് സ​ച്ചു​വി​ന്‍റെ കൈ​ക​ളി​ൽ പി​റ​വി​യെ​ടു​ത്ത​ത്.

ഇ​വ​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി കൊ​ച്ചു ശി​ല്പി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഈ​ർ​ക്കി​ൽ മാ​ത്ര​മാ​ണ്. സ്കൂ​ൾ മേ​ള​ക​ളി​ൽ ശി​ല്പ നി​ർ​മാ​ണം, ചി​ത്ര​ര​ച​ന ഇ​വ​യി​ൽ സ​ച്ചു തി​ള​ങ്ങി​യി​ട്ടു​ണ്ട്.‌

ഐ​ര​വ​ൺ പ​ടി​ഞ്ഞാ​റേ ഇ​ല്ലി​ക്കി​ക്ക​ൽ വീ​ട്ടി​ൽ സു​രേ​ഷ് കൈ​മ​ളി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​നാ​ണ് സ​ച്ചു എ​സ്. കൈ​മ​ൾ. സ​ഹോ​ദ​രി സ്നേ​ഹ ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ഗു​രു​ക്ക​ൻ​മാ​രി​ല്ലാ​തെ സ്വ​യം സ്വാ​യ​ത്ത​മാ​ക്കി​യ ക​ഴി​വു കൊ​ണ്ട് ജി​ല്ലാ, സം​സ്ഥാ​ന ക്ലേ ​മോ​ഡ​ലി​ൽ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും ഈ ​കൊ​ച്ചു​ക​ലാ​കാ​ര​ൻ നേ​ടി​യി​ട്ടു​ണ്ട്. ഐ​ര​വ​ണ്ണി​ൽ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ൾ മാ​ത്ര​മു​ള്ള വീ​ട് നി​റ​യെ ശി​ല്പ​ങ്ങ​ളാ​ണ്.

ആ​ധു​നി​ക രീ​തി​യി​ലു​ള്ള ശി​ല്പ നി​ർ​മാ​ണ​ത്തേ​ക്കു​റി​ച്ച് സ​ച്ചു​വി​നു ഒ​രു ധാ​ര​ണ​യു​മി​ല്ല. ശി​ല്പം നി​ർ​മി​ക്കാ​നാ​യി ക​ളി​മ​ണ്ണോ വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന കൃ​ത്രി​മക്ലേ ​ക​ളോ സ​ച്ചു​വി​നു വ​ശ​മി​ല്ല.

വി​ദ​ഗ്ധ പ​രീ​ശീ​ല​ന​വും സാ​മ്പ​ത്തി​ക പി​ന്തു​ണ​യും ല​ഭി​ച്ചാ​ൽ സ​ച്ചു ന​ല്ലൊ​രു ശി​ല്പ​ക​ലാ​കാ​ര​നാ​യി മാ​റാം. ശി​ല്പ​ക​ല​യി​ൽ ഉ​ന്ന​ത പ​ഠ​ന​വും ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. ‌

Related posts

Leave a Comment