ഇൻഡോർ: ഹിന്ദി സീരിയൽ താരം വൈശാലി ടക്കർ ജീവനൊടുക്കാൻ കാരണം മുൻ കാമുകനെന്ന് ആത്മഹത്യാ കുറിപ്പ്.
നടിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്ത കത്തിലാണ് മുൻ കാമുകൻ മാനസികമായി പീഡിപ്പിക്കുന്നതായി നടി പറയുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ വൈശാലി തന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി ആരാധകരെ അറിയിച്ചിരുന്നു.
കെനിയയിൽ ജോലി ചെയ്യുന്ന ദന്തൽ സർജൻ ഡോ. അഭിനന്ദൻ സിംഗായിരുന്നു വരൻ. എന്നാൽ ഒരു മാസത്തിനു ശേഷം വിവാഹത്തിൽനിന്നും ഇരുവരും പിന്മാറിയിരുന്നു.
അടുത്തിടെ വൈശാലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ മരണത്തിന്റെ സൂചനകൾ ഉള്ളതായിരുന്നു.
വൈശാലി കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നും സൂചനയുണ്ട്. നടിയുടെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സസുരാൽ സിമർ കാ, യേ രിഷ്താ ക്യാ കെഹലാതാ ഹേ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് വൈശാലി.
മധ്യപ്രദേശിലെ ഇൻഡോറിൽ ഞാ യറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഇൻഡോറിൽ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്.
രാവിലെ മുറിയിൽ നിന്നു പുറത്തുവരാതിരുന്നതിനേ തുടർന്ന് അന്വേഷിച്ചെത്തിയ പിതാവാണ് തൂങ്ങിമരിച്ച നിലയിൽ വൈശാലിയെ കാണുന്നത്.