
കണ്ണൂർ: ജോലിക്ക് പോകുന്നതിനിടെ കോഫീ ഹൗസ് ജീവനക്കാരനായ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. കല്യാശേരി കോലത്ത് വയൽ സ്വദേശി വൈഷ്ണവ് (23) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഏഴോടെ കണ്ണൂർ-തളിപ്പറന്പ് ദേശീയ പാതയിൽ പള്ളിക്കുളത്തായിരുന്നു അപകടം. കണ്ണൂർ കാൽടെക്സിലെ കോഫീ ഹൗസ് ജീവനക്കാരനാണ്.
സിപിഎം കോലത്ത് വയൽ മനോജ് സ്ക്വയർ ബ്രാഞ്ച് മെന്പർ, ഡിവൈഎഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.