സിനിമയില്‍ നിന്നുള്ള അവസരങ്ങള്‍ സ്കൂളില്‍ പഠിക്കുമ്പോഴേ എനിക്ക് വന്നിരുന്നു. പക്ഷേ അന്നേരം തന്നെ അച്ഛനത് വെട്ടി.
പഠിത്തത്തിന് ശേഷം നോക്കാമെന്നായിരുന്നു അച്ഛന്റെ അഭിപ്രായം. മുല്ല എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള ചാന്‍സുമായി ദിലീപങ്കിള്‍ നേരിട്ട് വിളിക്കുകയാണ് ചെയ്തത്. ഇല്ലെന്ന് പറഞ്ഞേക്കാന്‍ അച്ഛന് പറഞ്ഞു. അങ്ങനെ തന്നെ പറയുകയും ചെയ്തു.
പിന്നീട് ഒരു മാഗസിനില്‍ ദിലീപും മീരാ നന്ദനും കെട്ടിപ്പിടിച്ച് നില്ക്കുന്ന ഫോട്ടോ കണ്ടപ്പോള്‍ ഇത് ഞാന്‍ ചെയ്യേണ്ടതായിരുന്നെന്ന് പറഞ്ഞു. അതുശരി കെട്ടിപ്പിടിക്കാന്‍ വേണ്ടിയാണോന്നാണ് അച്ഛന് ചോദിച്ചു.
ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ എന്നെ ബോര്‍ഡിംഗിലാക്കി. ആ കാലയളവില്‍ അച്ഛനോടും അമ്മയോടുമുള്ള അറ്റാച്ചമെന്റ് വരെ നഷ്ടപ്പെട്ടതു പോലെ തോന്നി.
അച്ഛന് വളരെ ജോളിയായിരുന്നു. അമ്മയെക്കാളും അച്ഛനാണ് ജോളി. അച്ഛന് ഉണ്ടെങ്കില്‍ നല്ല രസമാണ്. അമ്മ കുറച്ച് ദേഷ്യം പ്രകടിപ്പിക്കും.
എന്റെ ജീവിതത്തിലെ പല പ്രതിസന്ധികളിലും ആദ്യം സംസാരിക്കുന്നത് അച്ഛനോട് ആയിരുന്നു. ഇപ്പോള്‍ കോണ്ടാക്ട് ഒന്നുമില്ല. –വൈഷ്ണവി