മരങ്ങാട്ടുപിള്ളി: സർക്കാരിനെതിരെയുള്ള വെല്ലുവിളികളെ നേരിടാൻ കണ്ടെത്തിയ വഴിയാണ് വനിതാ മതിലെന്ന് കോണ്ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.’ രാഷ്ട്രീയക്കളിയിൽ വനിതകളെ പരിചകളാക്കി സംസ്ഥാനസർക്കാർ ഉപയോഗിക്കുകയാണെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.
കോണ്ഗ്രസ് മണ്ഡലം കമ്മറ്റി നടത്തിയ പാർട്ടി ജന്മദിന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു തിരുവഞ്ചൂർ. കെ പി സി സി സെക്രട്ടറി നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി.ജില്ലയിൽ പാർട്ടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നവോത്ഥാന പദയാത്ര ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ് അജി കുമാർ അധ്യക്ഷത വഹിച്ചു.
കെ പി സി സി അംഗം ജാൻസ് കുന്നപ്പള്ളി, ഡിസിസി ഭാരവാഹികളായ ബിജു പുന്നത്താനം, ജോബോയ് ജോർജ്, ബ്ലോക്ക് പ്രസിഡന്റ് വി.കെ.സുരേന്ദ്രൻ ,’ കെ എസ് യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, പഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു, മാർട്ടിൻ പന്നിക്കോട്ട്, കെ.വി. മാത്യു, പ്രസീദ സജീവ്, മാത്തുക്കുട്ടി ജോർജ്, അഗസ്റ്റിൻ കുര്യാക്കോസ്, ബെന്നി കുറുങ്കണ്ണി, ജോസ് പൊന്നുംവരിക്കയിൽ, സാബു അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു