കോഴിക്കോട്: എടിഎം തട്ടിപ്പ് കേസില്‍ പ്രതിയായ ഹരിയാന സ്വദേശി പിടിയില്‍. ഹരിയാന മേവട്ട്ജില്ലയിലെ വാജിദ് ഖാനെ(28)യാണ് ടൗണ്‍ സിഐ എ.ഉമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് ഡല്‍ഹയില്‍ വച്ച് പിടികൂടിയത്. ടൗണ്‍പോലീസ് 2017-18 കാലത്തായി രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍. 11 എടിഎം തട്ടിപ്പുകേസുകളാണ് വാജിദിനെതിരേയുള്ളത്.
അതിസാഹസികമായി 10 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. മുന്തേട്ട ഗ്രാമത്തിലെത്തിയ സിഐയും സംഘവും നാട്ടുകാരുമായി ഇടപെട്ട് തന്ത്രപരമായാണ് വാജിദിനെ കുറിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നത്. ഈ ഗ്രാമത്തിലെ 70 ശതമാനമാളുകളും ക്രിമിനലുകളായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിനാങ്ക്വാ പോലീസിലും ഈ പ്രതികള്‍ക്കെതിരേ കേസുകളുണ്ടായിരുന്നു.
എടിഎം മെഷിന് കടത്തിക്കൊണ്ടുവരുന്നതിനിടെ വെടിവയ്പ് നടത്തിയ കേസാണ് ഇവര്ക്കെതിരേയുണ്ടായിരുന്നത്. ഇതിനെ തുടര്‍ന്ന് പ്രതികളെല്ലാം പ്രദേശത്ത് നിന്ന് മുങ്ങുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഡല്‍ഹി സൗത്തിലെ സത്പടി സൗത്ത് എന്ന സ്ഥലത്ത് വാജിദ്ഖാന്‍ ഉള്ളതായി അറിയുന്നത്.
പോലീസെത്തിയതോടെ പ്രതി ബഹളം വച്ച് ആളെ കൂട്ടി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് മെഹറോളി പോലീസ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസെത്തി ആള്‍ക്കൂട്ടത്തില്‍ നിന്ന് അന്വേഷണസംഘത്തെ രക്ഷപ്പെടുത്തുകയായിരുന്നു. സിഐക്കൊപ്പം മുഹമ്മദ് സബീര്‍, ജയചന്ദ്രന് , റിജേഷ്പ്രമോദ്, സജില്‍കുമാര്‍ എന്നിവരായിരുന്നുള്ളത്.
സംഘത്തലവന് ബിടെക് എന്‍ജിനിയർ
കോഴിക്കോട്: കോടികളുടെ എടിഎം കവര്‍ച്ച നടത്തിയ സംഘത്തിന്റെ തലവൻ ഇപ്പോഴും ഒളിവില്‍. പിനാങ്ക്വാ മുന്തേട്ട, മേവട്ട് ഗ്രാമത്തിലെ അന്‍സാറിനെയാണ് പോലീസിന് ഇതുവരേയും പിടികൂടാനാവാത്തത്. 2017-18 കാലഘട്ടങ്ങളില്‍ ആനിഹാള്‍ റോഡിലെ എടിഎമ്മില്‍നിന്ന് പണം അപഹരിച്ച കേസിൽ അന്സാറിനുള്ള പങ്ക് പോലീസിന് അന്വേഷണത്തിൽ വ്യക്തമായതാണ്.
തുടര്‍ന്ന് ഇയാളെ ടൗണ്‍പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. ഇത്തവണയും ഹരിയാന കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തലനാരിഴയ്ക്കാണ് അന്‍സാര്‍ രക്ഷപ്പെട്ടത്. അന്‍സാറിനെ പിടികൂടാനായി വീണ്ടും അന്വേഷണസംഘം ഹരിയാനയിലേക്ക് പോവുന്നുണ്ട്.
ബിടെക് എന്‍ജിനിയറാണ് അന്‍സാര്‍. അതേസമയം അന്‍സാറിനെ കൂടാതെ തന്നെ പിനാങ്ക്വാ ഗ്രാമത്തില്‍ എടിഎം കവര്‍ച്ച നടത്തുന്ന അന്‍പതിലേറെ സംഘങ്ങളുണ്ടെന്നാണ് പോലീസിന് വ്യക്തമായത്. അന്‍സാറിനെ സ്വന്തം ഗ്രാമത്തിലെത്തി പിടികൂടുന്നത് ദുഷ്കരമാണെന്നാണ് പോലീസ് പറയുന്നത്. ്