മോ​ഷ​ണക്കേസ് പ്ര​തി  സ്റ്റേ​ഷ​നി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു;  മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ട് പുറത്തേക്കിറങ്ങിയ മനോജ് ഓടിപ്പോകുകയായിരുന്നു; വാകത്താനം പോലീസ് സ്റ്റേഷനിൽ നടന്ന സംഭവമിങ്ങനെ…

കോ​ട്ട​യം: മോ​ഷ​ണ കേ​സി​ൽ പി​ടി​കൂ​ടി​യ പ്ര​തി പോ​ലീ​സ് സ​്റ്റേ​ഷ​നി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. വാ​ക​ത്താ​നം​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ഇ​ന്ന​ലെ രാ​ത്രി​യാ​ണ് കേ​സി​ലെ പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത്. തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി മ​നോ​ജ് എ​ന്ന​യാ​ളാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. മൊ​ബൈ​ൽ ഫോ​ണും ഇ​രു​ച​ക്ര വാ​ഹ​ന​വും മോ​ഷ്ടി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​നോ​ജി​നെ പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി.

കു​റെ നേ​രം ക​ഴി​ഞ്ഞ​പ്പോ​ൾ മൂ​ത്ര​മൊ​ഴി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു​റ​ത്തേ​ക്ക് ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​യാ​ൾ​ക്കു വേ​ണ്ടി ഇ​ന്ന​ലെ രാ​ത്രി​യി​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടു​കി​ട്ടി​യി​ല്ല.

മൊ​ബൈ​ൽ ഫോ​ണും ഇ​രു​ച​ക്ര വാ​ഹ​ന​വും മോ​ഷ്ടി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് മ​നോ​ജി​നെ പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി​യ​ത്. തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി അ​നീ​ഷി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് മൊ​ബൈ​ൽ​ഫോ​ണ്‍ മോ​ഷ്ടി​ച്ച​ത്. ശ​നി​യാ​ഴ്ച​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. അ​നീ​ഷും കു​ടും​ബ​വും അ​യ​ൽ വീ​ട്ടി​ലേ​ക്ക് പോ​യ ത​ക്ക​ത്തി​നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

ചാ​ർ​ജ് ചെ​യ്യാ​ൻ വ​ച്ചി​രു​ന്ന ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണ് കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​നീ​ഷും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ​പ്പോ​ൾ സം​ശ​യ​ക​ര​മാ​യി ഒ​രാ​ൾ ബൈ​ക്കി​ൽ പോ​കു​ന്ന​തു ക​ണ്ട് പി​ടി​ച്ചു​നി​ർ​ത്തി. ഇ​തോ​ടെ ഇ​യാ​ൾ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ടു. ഈ ​സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു.

Related posts