വടക്കാഞ്ചേരിയിൽ ഇനി തുരന്നെടുക്കാൻ മണ്ണുമില്ല നികത്താൻ പാടങ്ങളുമില്ല; ഒന്നും കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയ പാർട്ടികളും  അധികൃതരും

വ​ട​ക്ക​ഞ്ചേ​രി: മ​ണ്ണു​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ കി​ട്ടാ​വു​ന്ന സ്ഥ​ല​ത്തു​നി​ന്നെ​ല്ലാം മ​ണ്ണു​ഖ​ന​ന​മാ​ണ് ന​ട​ക്കു​ന്ന​താ​യി പ​രാ​തി. അ​നു​മ​തി​യോ​ടെ​യും അ​നു​മ​തി​യി​ല്ലാ​തെ​യും മ​ണ്ണെ​ടു​ക്ക​ൽ വ്യാ​പ​ക​മാ​ണ്. നെ​ൽ​പാ​ട​ങ്ങ​ളെ​ല്ലാം നി​ക​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ മ​ണ്ണി​നും ഡി​മാ​ന്‍റ് കൂ​ടി. മു​ന്പൊ​ക്കെ നെ​ൽ​പ്പാ​ടം നി​ക​ത്തു​ന്ന​തു ക​ണ്ടാ​ൽ അ​വി​ടെ ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക്കാ​ർ കൊ​ടി​നാ​ട്ടും. പി​ന്നാ​ലെ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്റ്റോ​പ്പ് മെ​മ്മോ കൊ​ടു​ക്കും.

അ​ങ്ങ​നെ നാ​ലു​ദി​വ​സം പ​ണി​ക​ൾ നി​ർ​ത്തും. പ​ക്ഷേ ഇ​പ്പോ​ൾ അ​ത്ത​രം ച​ട​ങ്ങു​ക​ളൊ​ന്നും ന​ട​ക്കു​ന്നി​ല്ല. ആ​ർ​ക്കും എ​വി​ടെ വേ​ണ​മെ​ങ്കി​ലും നി​ലം​നി​ക​ത്തി കെ​ട്ടി​ടം പ​ണി​യാം. വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​നോ​ടു ചേ​ർ​ന്ന കൃ​ഷി​നി​ല​ങ്ങ​ളെ​ല്ലാം മ​ണ്ണി​ട്ടു​നി​ക​ത്തി പ​ണി​ക​ൾ ത​കൃ​തി​യാ​ണ്.വ​ള്ളി​യോ​ട് ക​രി​പ്പാ​ലി​യി​ലും നി​ലം​നി​ക​ത്തി കെ​ട്ടി​ടം​പ​ണി ന​ട​ക്കു​ന്നു.

നി​ലം​നി​ക​ത്തു​ന്ന​തി​നു പി​ന്നി​ൽ സ്വാ​ധീ​ന​ശ​ക്തി കൂ​ടു​ത​ലു​ള്ള​വ​രാ​യ​തി​നാ​ൽ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​യു​ണ്ടാ​കി​ല്ല.ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി മ​ണ്ണെ​ടു​ക്കു​ന്പോ​ൾ സ​ർ​ക്കാ​രി​ലേ​ക്ക് റോ​യ​ൽ​റ്റി അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. ഇ​തൊ​ന്നും മി​ക്ക​പ്പോ​ഴും പാ​ലി​ക്കാ​തെ​യാ​ണ് പാ​ത​യോ​ര​ത്തു​നി​ന്നും മ​ണ്ണു തു​ര​ന്നെ​ടു​ക്ക​ൽ ന​ട​ക്കു​ന്ന​ത്.
ചു​വ​ട്ടു​പ്പാ​ട​ത്ത് മ​ണ്ണു കു​ഴി​ച്ചെ​ടു​ത്ത് ഇ​വി​ടെ മ​ണ്‍​തു​ര​ങ്ക​മാ​യി മാ​റി. പ​ന്നി​യ​ങ്ക​ര​യി​ലും കൊ​ന്പ​ഴ വി​ല്ല​ൻ വ​ള​വി​ല​മു​ണ്ട് ഇ​ത്ത​രം മ​നു​ഷ്യ​നി​ർ​മി​ത മ​ണ്‍​തി​ട്ട​ക​ൾ.

Related posts