തിരുവനന്തപുരം: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
മുരളീധരന് രാഷ്ട്രീയതിമിരം ബാധിച്ചിരിക്കുന്നു. മൂന്നാംകിട രാഷ്ട്രീയക്കാരന്റെ നിലവാരം അദ്ദേഹം കാണിക്കരുതെന്നും കടകംപള്ളി വിമർശിച്ചു.
ദുഷ്ടലാക്കോടെയുള്ള പ്രസ്താവനയാണ് മുരളീധരന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സർക്കാരിനെതിരായ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അനവസരത്തിലെന്നും കടകംപള്ളി വിമർശിച്ചു.
ആദ്യം സ്വന്തം ഉത്തരവാദിത്വം നിർവഹിക്കാൻ മുരളീധരൻ തയാറാകണം. വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാനാണ് അദ്ദേഹം ശ്രമിക്കേണ്ടതെന്നും കടകംപള്ളി പറഞ്ഞു.
ഗ്രീന്‍ സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ വീണ്ടും രോഗവ്യാപനമുണ്ടായത് കേരള സര്‍ക്കാരിന്റെ കൈയിലിരുപ്പ് കാരണമാണെന്നാണ് വി. മുരളീധരന് വിമർശിച്ചിരുന്നത്.
അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് ഇടുക്കിയിലും കോട്ടയത്തും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.