ന്യൂയോർക്ക്: അടുത്തിടെ കണ്ടെത്തിയ വാൽനക്ഷത്രമായ സി/2022 സി3 (ഇസഡ്ടിഎഫ്) ഭൂമിക്ക് സമീപത്തേക്ക് എത്തുന്നെന്ന് ശാസ്ത്രജ്ഞർ.
ഫെബ്രുവരി ഒന്നോടെ ഭൂമിക്കരികിലേക്ക് എത്തും. ഈ വാൽനക്ഷത്രത്തെ നഗ്നനേത്രങ്ങളാൽ ദർശിക്കാനാകുമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ പറയുന്നു.
കഴിഞ്ഞ വർഷം മാർച്ചിലാണ് ഈ വാൽനക്ഷത്രത്തെ ആദ്യം കണ്ടെത്തിയത്. വൈഡ് ഫീൽഡ് സർവേ ക്യാമറ ഉപയോഗിച്ചായിരുന്നു സ്വിക്കി ട്രാൻസിയന്റ് ഫെസിലിറ്റി എന്ന ഇസഡ്ടിഎഫ് കണ്ടെത്തിയത്.
50,000 വർഷത്തിനിടെ ആദ്യമായാണ് ഭൂമിക്കരികിലേക്ക് എത്താൻ പോകുന്നത്.മാർച്ച് 12ഓടെ സൂര്യന് സമീപത്തുകൂടെ നീങ്ങുന്ന ഈ വാൽനക്ഷത്രം ഫെബ്രുവരി ഒന്നിനാണ് ഭൂമിക്കരികിലേക്ക് എത്തുന്നത്.
രാത്രിയിൽ നഗ്നനേത്രങ്ങൾ ഉപയോഗിച്ച് കാണാൻ സാധിക്കുമെന്ന് പാരീസ് വാന നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധൻ നിക്കോളാസ് ബിവെർ പറഞ്ഞു.
2020 മാർച്ചിലാണ് അവസാനമായി ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങളുപയോഗിച്ച് ഒരു വാൽനക്ഷത്രത്തെ ദർശിക്കാൻ സാധിച്ചത്.