അന്പലപ്പുഴ: പുന്നപ്ര ചള്ളീൽ കടപ്പുറത്തു സാമൂഹ്യ വിരുദ്ധർ മത്സ്യ ബന്ധന ഉപകരണങ്ങൾ നശിപ്പിക്കുന്നതായി പരാതി. ധീവരസഭ പുന്നപ്ര കരയോഗം പ്രസിഡന്റ് കല്ലൂപ്പാറലിൽ കെ. ഡി. അഖിലാനന്ദന്റെ ഉടമസ്ഥതയിലുള്ള ആണ്ടിയാർ ദീപം വള്ളത്തിന്റെ വലയാണു ഇന്നലെ രാവിലെ നാശം വരുത്തിയ രീതിയിൽ കണ്ടത്.
തൊഴിലാളികൾ ഇന്നു രാവിലെ കരയിൽ ഇരുന്ന വല വലിച്ചിടാൻ വന്നപ്പോളാണു ഇതു കണ്ടത്. അഖിലാനന്ദന്റെ മറ്റൊരു വലയും കഴിഞ്ഞ ഞായറാഴ്ച നാശം വരുത്തിയിരുന്നു. കഴിഞ്ഞ ദിവസം പുന്നപ്ര ഫിഷിം ലാറ്റിംഗിലെ റൂം കുത്തിതുറന്ന് അഞ്ചു എൻജിനും മോഷ്ടാക്കൾ അപഹരിച്ചിരുന്നു.
കഴിഞ്ഞ വർഷവും അഖിലാനന്ദന്റെ ഉടമസ്ഥതയിലുള്ള ആണ്ടിയാർ ദീപം വള്ളത്തിന്റെ വല സാമുഹ്യ വിരുദ്ധർ പുന്നപ്ര ഫിഷിംഗ് ലാന്റിഗ് സെന്ററിൽ വച്ചു നശിപ്പിച്ചിരുന്നു. 25000 രൂപയുടെ നാശം സംഭവിച്ചതായി കണക്കാക്കുന്നു. പുന്നപ്ര പോലിസിൽ പരാതി നൽകിയിട്ടുണ്ടെന്ന് അഖിലിനന്ദൻ പറഞ്ഞു.