പ്രണയ ദിനത്തിൽ സമ്മാനങ്ങൾ കൈമാറാനായി വളരെ കൊതിയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയാണ് പ്രണയിനികൾ. ഇപ്പോഴിതാ പ്രണയ ദിനത്തിനു മുന്നോടിയായി തന്റെ ഭർത്താവിന് ഭാര്യ കൊടുത്ത സമ്മാനമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സമ്മാനം കണ്ടാണ് എല്ലാവരും ഞെട്ടിയത്. എല്ലാവരും വിചാരിക്കുന്ന പോലെ പാവയോ മിഠായിയോ ഒന്നുമല്ല യുവതിയുടെ സമ്മാനം. ‘വാലന്റൈന്‍ എഡിഷന് സ്പെഷ്യല്‍ പറാത്ത’ ആണ് ഭർത്താവിനായി ഭാര്യ കൊടുത്തത്.
സാധാരണ നമ്മൾ വീട്ടിൽ ഉണ്ടാക്കുന്ന പറാത്ത അല്ല ഇത്. ഒരെണ്ണം ചുമന്ന നിറത്തിലും ക്രീം നിറത്തിലുമുള്ള പറാത്തയാണ് ഇത്. പറാത്തകൾക്ക് നടുവിലായി ഒരു കുഞ്ഞ് ഹൃദയവും യുവതി ഉണ്ടാക്കി വച്ചു.
ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തത്. യഥാര്‍ഥ പ്രണയമുണ്ടെങ്കില്‍ വില കൂടിയ സമ്മാനങ്ങളൊന്നും ആവശ്യമില്ല എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ എന്നാണ് പലരും കമന്റ് ചെയ്തത്.