തൃശൂർ: ക്ഷണം സ്വീകരിച്ച് മകന്റെ വിവാഹാഘോഷങ്ങളിൽ പങ്കെടുക്കുവാൻ എത്തിയ അതിഥികൾക്കു ജൂട്ട് ബാഗ് സ്നേഹസമ്മാനമായി നൽകിക്കൊണ്ട് പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം പകർന്നു നൽകി. കേരളത്തിലെ പ്രമുഖ പരസ്യ ഏജൻസിയായ വളപ്പില കമ്യൂണിക്കേഷൻസിന്റെ മാനേജിംഗ് ഡയറക്ടർ ജെയിംസ് വളപ്പിലയാണ് തന്റെ മകന്റെ വിവാഹസൽക്കാരത്തിനു സ്നേഹ സമ്മാനമായി അതിഥികൾക്കു ജൂട്ട് ബാഗ് നൽകിയത്.
ചാലിശേരി വളപ്പില വീട്ടിൽ ജെയിംസ് വളപ്പില-ലീന ജെയിംസ് ദന്പതികളുടെ മകൻ ലിയോ വളപ്പിലയും മാളിയേക്കൽ ചെറുശേരി വീട്ടിൽ സി.ജെ. ഫ്രാൻസിസ്-എലിസബത്ത് ഫ്രാൻസിസ് ദന്പതികളുടെ മകൾ ബ്ലെസി ഫ്രാൻസിസും ഇന്നലെയാണ് വിവാഹിതരായത്. ലുലു ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിലെ റിസപ്ഷനെത്തിയവർക്കായിരുന്നു ജൂട്ട് ബാഗ് വിതരണം.
പ്ലാസ്റ്റിക് ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധനം നൽകുന്നതിന്റെ ഭാഗമായി പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്ന സന്ദേശത്തോടെയാണ് വിവാഹത്തിൽ സംബന്ധിച്ചവർക്ക് നവദന്പതികൾ ഉപഹാരമായി റീസൈക്കിൾ ചെയ്യാവുന്ന ജൂട്ട് ബാഗുകൾ സമ്മാനിച്ചത്.
വിവാഹസർക്കാരത്തിൽ പങ്കെടുക്കാനെത്തിയ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ഈ സന്ദേശത്തിന്റെ ഭാഗമായി.പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കാനും ’ഗോ ഗ്രീൻ’ എന്ന ലക്ഷ്യത്തെ മുൻനിർത്തിയുമാണ് ജൂട്ട് ബാഗ് സമ്മാനമായി നൽകി ഈ സന്ദേശം നൽകിയതെന്ന് ജെയിംസ് വളപ്പില പറഞ്ഞു.