വളർത്തുനായയെ രക്ഷിക്കാൻ അഴുക്കു ചാലിൽ ഇറങ്ങി കുടുങ്ങിയയാളെ പുറത്തെടുക്കുവാൻ ഫയർഫോഴ്സ്. യുകെയിലെ നോർഫോക്കിലാണ് സംഭവം. അമ്പത്തിയൊമ്പതുകാരനായ ടോണി സ്റ്റീവെൻസ് എന്നയാളുടെ വളർത്തുനായയാണ് ഇരുപതടിയോളം താഴ്ച്ചയുള്ള മൂടിയില്ലാത്ത അഴുക്കു ചാലിൽ വീണത്.
സംഭവം കണ്ട സ്റ്റീവെൻസും പിന്നാലെ ഈ അഴുക്കുചാലിലേക്ക് ഇറങ്ങി. എന്നാൽ കണങ്കാലിനു പരിക്കേറ്റതിനെ തുടർന്ന് പുറത്തേക്ക് ഇറങ്ങുവാൻ സാധിക്കാതെ ഇദ്ദേഹം ഇതിനുള്ളിൽ കുടുങ്ങുകയായിരുന്നു.
ഇതിനെ തുടർന്ന് മുപ്പ്ത് രക്ഷാപ്രവർത്തകർ ഏകദേശം രണ്ട് മണിക്കൂറുകൾ പരിശ്രമിച്ചതിനെ തുടർന്നാണ് സ്റ്റീവെൻസിനെ അഴുക്കു ചാലിനുള്ളിൽ നിന്നും പുറത്തെത്തിക്കുവാനായത്. നായയെ സുരക്ഷിതമായി പുറത്തെത്തിച്ചതിനു ശേഷം സ്ട്രെച്ചറിൽ കിടത്തിയാണ് സ്റ്റീവെൻസിനെ രക്ഷിച്ചത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സ്റ്റീവെൻസിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയാൻ സാധിക്കുന്നത്.