വ​ള​യത്ത് ബോംബ് പൊട്ടി വിദ്യാർഥിനികൾക്ക് പരിക്കേറ്റ സംഭവം: സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണമെന്ന് സ്കൂൾ പിടിഎ

നാ​ദാ​പു​രം: വ​ള​യം കു​യ്തേ​രി​യി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന് മു​മ്പി​ൽ കൊ​ണ്ട് വ​ര​ണ​മെ​ന്ന് വാ​ണി​മേ​ൽ എം​യു​പി സ്കൂ​ൾ പി​ടി​എ ആ​വ​ശ്യ​പ്പെ​ട്ടു.

ഒ.​പി. മു​ജീ​ബി​ന്‍റെ മ​ക്ക​ളാ​യ അം​ന ഫാ​ത്തി​മ, നാ​ദി​യ എ​ന്നി​വ​ർ​ക്കാ​ണ് ഇ​ട​വ​ഴി​യി​ൽ നി​ന്ന് ബോം​ബ് പൊ​ട്ടി പ​രി​ക്കേ​റ്റ​ത്.​ മ​ദ്ര​സപ​ഠ​ന​ത്തി​നുശേ​ഷം സ്കൂ​ളി​ലേ​ക്ക് പോ​കാ​ൻ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ മ​ധ്യേ​യാ​ണ് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തെ ലാ​ഘ​വ​ത്തോ​ടെ കാ​ണാ​തെ പൊ​ലീ​സ് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണം.​

കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​വ​ണം.​സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ ചി​കി​ത്സ​യി​ലാ​ണ് .കു​റ്റ​ക്കാ​ർ​ക്കെ​തി​രെ മാ​തൃ​ക പ​ര​മാ​യ ശി​ക്ഷ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് പി​ടി​എ പോലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​ലീ​ൽ ചാ​ല​ക്ക​ണ്ടി, പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ ക​രു​ണാ​ക​ര​ൻ, പി.​വി. അ​ഷ്റ​ഫ്, പി.​കെ. റി​യാ​സ്, കെ.​ആ​രി​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts