ചാവക്കാട്: യുഡിഎഫ് അധികാരത്തിലെത്തിയാൽ വാളയാർ പീഡനക്കേസിലെ പ്രതികൾക്ക് ശിക്ഷ നൽകാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ പറഞ്ഞു.
വാളയാർ അമ്മയുടെ നീതി തേടിയുള്ള സമരജാഥയ്ക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ചാവക്കാട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാത്രയുടെ രക്ഷാധികാരി സി.ആർ. നീലകണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താക്ക് അലി, ബ്ലോക്ക് വൈസ് പ്രസിഡന്റ് മന്ദലംകുന്ന് മുഹമ്മദുണ്ണി, കെ.വി. ഷാനവാസ്, വി. സിദ്ധിക്ക് ഹാജി, നൗഷാദ് തെരുവത്ത്, ശശി വാറണാട്ട്, തോമസ് ചിറമ്മൽ, ആരിഫ് പാലയൂർ, സി. സാദിഖലി, ബേബി ഫ്രാൻസിസ്, ബീന രവിശങ്കർ എന്നിവർ പ്രസംഗിച്ചു.