
പാലക്കാട്: വാളയാറിൽ മരിച്ച സഹോദരിമാരുടെ രക്ഷിതാക്കൾക്ക് എപ്പോൾ വേണമെങ്കിലും തന്നെ വന്നുകാണാമെന്നു മന്ത്രി എ.കെ.ബാലൻ. അതിനായി മൂന്നുദിവസമെടുത്തു മാർച്ച് നടത്തേണ്ട കാര്യമില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രക്ഷിതാക്കളുമായി നേരിട്ടു സംസാരിക്കുന്നതിന് യാതൊരു തടസവുമില്ല. കോവിഡ് കാലമായതിനാൽ കൂടുതൽ ആളുകൾ വരാൻ പാടില്ലെന്ന നിബന്ധന മാത്രമാണുള്ളത്. നേരിട്ടുകാണാമെന്നു സമരസമിതി നേതാവും സമ്മതം അറിയിച്ചു.
സർക്കാർ ശ്രദ്ധിക്കേണ്ടതുണ്ടെങ്കിൽ അതും പറയാം. സമരത്തിന്റെ ശൈലിമാറ്റി നേരിട്ടുവരുന്നതിനു തടസമില്ല. പ്രക്ഷോഭം നടക്കുന്പോൾ അങ്ങോട്ടുപോയി കാണുന്നത് ഈ സാഹചര്യത്തിൽ ശരിയല്ലെന്നും മന്ത്രി പറഞ്ഞു.