കണ്ണൂർ: മക്കളുടെ കൊലപാതകത്തിൽ തന്നെ പ്രതിയായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ച് വാളയാറിലെ കുട്ടികളുടെ അമ്മയും ധർമടം നിയോജകമണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാർഥിയുമായ ഭാഗ്യവതി അഭിഭാഷകൻ ഹരീഷ് വാസുദേവനെതിരേ പരാതി നൽകി.
തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിൽ തന്നെ വ്യക്തിഹത്യ നടത്തുകയാണെന്ന് പരാതിയിൽ പറയുന്നു.
താൻ ഒരുതരത്തിലും പ്രതിയല്ലാത്ത തന്റെ കുട്ടികളുടെ കൊലപാതകം സംബന്ധിച്ച കേസിൽ പ്രതിയായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റ് തനിക്കെതിരായ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞദിവസമാണ് ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.