കൊല്ലം: വാളയാറില്‍ കൊലചെയ്യപ്പെട്ട ദലിത് പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ അഭിപ്രായപ്പെട്ടു. പിണറായി പോലീസിന്റെ കേസ് അന്വേഷണത്തിലെ പാളിച്ചകള്‍മൂലമാണ് കോടതി പ്രതികളെ വെറുതെവിട്ടത്. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഒരന്വേഷണത്തിലും കേരളത്തിലെ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്നും അവര്‍ പറഞ്ഞു.
യുഡിഎഫ് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയാകയായിരുന്നു അവര്‍. യുഡിഎഫ് ജില്ലാ ചെയര്മാന് കെസി രാജന് അധ്യക്ഷത വഹിച്ചു. അഡ്വ. പ്രതാപവര്‍മ്മതമ്പാന്‍, കെഎസ് വേണുഗോപാല്‍, അഡ്വ. റാംമോഹന്, അഡ്വ. രാജേന്ദ്രപ്രസാദ്, എംഎം നസീര്‍, സൂരജ് രവി, പിആര്‍ പ്രതാപചന്ദ്രന്, കല്ലട ഫ്രാന്‍സിസ്, ഇക്ബാല്‍കുട്ടി, അഡ്വ. ഷഹിദ് അഹമ്മദ്, അഡ്വ. ബേബിസണ്‍, സജീ ഡി ആനന്ദ്, അഡ്വ. രത്നകുമാര്‍, അഡ്വ. ആര് സുനില്‍, ആര് രമണന്, കുരീപ്പുഴ മോഹന്‍, ബിജു ലൂക്കോസ്, കമറുദീന് എന്നിവര്‍ പ്രസഗിച്ചു.