വാ​ള​യാ​ർ കേ​സ്: സി​ബി​ഐ അ​മ്മ​യു​ടെ മൊ​ഴി​യെ​ടു​ത്തു; നീ​തി കി​ട്ടു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ

 
തൃ​ശൂ​ർ: പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക​ൾ വാ​ള​യാ​റി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി​ബി​ഐ കു​ട്ടി​ക​ളു​ടെ അ​മ്മ​യു​ടെ മൊ​ഴി​യെ​ടു​ത്തു. ര​ണ്ടു സാ​ക്ഷി​ക​ളു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. നീ​തി കി​ട്ടു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ പ​റ​ഞ്ഞു.

2017ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. 13 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ ജ​നു​വ​രി 13നും, ​ഒ​ന്പ​തു​വ​യ​സു​കാ​രി​യാ​യ സ​ഹോ​ദ​രി​യെ മാ​ർ​ച്ച് നാ​ലി​നു​മാ​ണ് ഓ​ടി​ട്ട വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്കു താ​ഴെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​പ്പോ​ൾ സി​ബി​ഐ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു​മാ​യി കു​ട്ടി​ക​ളു​ടെ അ​മ്മ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

അ​തി​നി​ടെ കേ​സി​ൽ ജാ​മ്യം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ര​ണ്ടു പ്ര​തി​ക​ളു​ടെ അ​പേ​ക്ഷ കോ​ട​തി ത​ള്ളി. ഒ​ന്നാം പ്ര​തി വാ​ള​യാ​ർ ക​ല്ല​ങ്കാ​ട് സ്വ​ദേ​ശി വ​ലി​യ മ​ധു​വെ​ന്ന വി. ​മ​ധു, ര​ണ്ടാം പ്ര​തി ഇ​ടു​ക്കി രാ​ജാ​ക്കാ​ട് സ്വ​ദേ​ശി ഷി​ബു എ​ന്നി​വ​രു​ടെ അ​പേ​ക്ഷ​യാ​ണ് പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി ത​ള്ളി​യ​ത്.

പ്ര​തി​ക​ൾ​ക്കു ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കു​മെ​ന്നും കു​ട്ടി​ക​ളു​ടെ അ​മ്മ​യെ​യും സാ​ക്ഷി​ക​ളെ​യും അ​പാ​യ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ജാ​മ്യം ന​ൽ​ക​രു​തെ​ന്നും സി​ബി​ഐ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.

 

Related posts

Leave a Comment