പാലക്കാട്: കേന്ദ്ര ബാലാവകാശ കമ്മീഷൻ വാളയാറിലെ പെൺകുട്ടികളുടെ മാതാപിതാക്കളെ കാണാതെ മടങ്ങി. വ്യാഴാഴ്ച തിരുവനന്തപുരത്ത് പോയ മാതാപിതാക്കൾ ഇതുവരെ വാളയാറിലെത്താത്തതിനെ തുടർന്നാണ് കമ്മീഷൻ മടങ്ങിയത്. ബാലാവകാശ കമ്മീഷൻ അംഗം യശ്വന്ത് ജെയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മടങ്ങിയത്.
വാളയാർ സംഭവത്തിൽ കേന്ദ്ര ബാലാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തിരുന്നു. വീട് സന്ദർശിക്കാൻ തീരുമാനിച്ചിരുന്ന ദിവസം മാതാപിതാക്കള്‍ വാളയാറിൽ നിന്നും മാറിയതിൽ സംശയമുണ്ടെന്ന് യശ്വന്ത് ജെയിന് പറഞ്ഞിരുന്നു.