പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണം സംബന്ധിച്ച് പ്രോസിക്യൂഷന്റെയും പോലീസിന്റേയും ഭാഗത്ത് വലിയ വീഴ്ച ഉണ്ടായതായി പോക്സോ കോടതിയുടെ കണ്ടെത്തൽ. പ്രതികളെ വെറുതെവിട്ട കോടതിയുടെ വിധിയിലാണ് ഈ പരാമർശം.
പ്രതികൾക്കെതിരെകുറ്റപത്രത്തിൽ നിരത്തിയ തെളിവുകളെല്ലാം ദുർബലമായിരുന്നു. സാധ്യതകൾ മാത്രമാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. സാധ്യതകൾ വെച്ച് കോടതിയ്ക്ക് ശിക്ഷ വിധിക്കാനാവില്ല. തെളിവുകൾ വേണം. ഇളയ പെണ്കുട്ടി ആത്മഹത്യ ചെയ്തു എന്ന രീതിയിലുള്ള കണ്ടെത്തലാണ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. മറ്റു സാധ്യതകളൊന്നും അന്വേഷിച്ചില്ല.
മൂത്ത കുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിലും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും കോടതിയുടെ വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.