ഇ​ള​യ​പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ മു​റി​പ്പാ​ടു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഇ​ൻ​ക്വ​സ്റ്റ് റി​പ്പോ​ർ​ട്ടും! വാ​ള​യാ​ർ കേ​സി​ൽ സം​സ്ഥാ​നം ഇ​ള​കി​മ​റി​യു​ന്നു; സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ആ​വ​ശ്യം ശ​ക്തം

പാ​ല​ക്കാ​ട്: വാ​ള​യാ​ർ അ​ട്ട​പ്പ​ള്ള​ത്ത് പീ​ഡ​ന​ത്തി​നി​ര​യാ​യ ദ​ളി​ത് സ​ഹോ​ദ​രി​മാ​രു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ആ​വ​ശ്യം ശ​ക്തം. കേ​സി​ൽ അ​ന്വേ​ഷ​ണ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ആ​വ​ശ്യം ഉ​യ​രു​ന്ന​ത്. ഇ​തി​നി​ടെ മ​രി​ച്ച ഇ​ള​യ​പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ മു​റി​പ്പാ​ടു​ക​ളു​ണ്ടാ​യി​രു​ന്ന​താ​യി ഇ​ൻ​ക്വ​സ്റ്റ് റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച് കേ​സ് അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യോ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലോ മ​ഹ​സ്സ​റി​ലോ പ​രാ​മ​ർ​ശി​ക്കുകയോ ചെയ്തിട്ടില്ലെന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​രെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​തു​കൊ​ണ്ടു​ള്ള മു​റി​വാ​ണോ എന്നുപോ​ലും അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സ് തു​നി​ഞ്ഞി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. കൂ​ടാ​തെ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും മ​ഹ​സ്സ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ​റ​യു​ന്നു്.

ഇ​തെ​ല്ലാം പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ വീ​ഴ്ച​യി​ലേ​ക്കാ​ണ് വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്. ഇ​ള​യ​പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നു​ത​ന്നെ​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ഇ​പ്പോ​ഴും പ​റ​യു​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പു​ന​ര​ന്വേ​ഷ​ണ​ത്തി​നു അ​നു​മ​തി തേ​ടാ​നും പു​തി​യ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ വെ​യ്ക്കാ​നും മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ഉ​ന്ന​ത​ത​ല​യോ​ഗം ഇ​ന്ന​ലെ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

വാ​ള​യാ​ർ കേ​സി​ൽ സം​സ്ഥാ​നം ഇ​ള​കി​മ​റി​യു​ക​യാ​ണ്. രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​സം​ഘ​ട​ന​ക​ളു​ടെ​യും ദ​ളി​ത് സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ട്ട വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും​മെ​ല്ലാം നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചു​ക​ളും ധ​ർ​ണ​ക​ളും സ​മ​ര​ങ്ങ​ളും ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും വ​കു​പ്പ​ധി​കൃ​ത​രു​മെ​ല്ലാം ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച പെ​ണ്‍​കു​ട്ടി​ക​ളു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. യു​ഡി​എ​ഫ് നേ​താ​ക്ക​ളും ബ​ന്ധ​പ്പെ​ട്ടെ എം​പി, എം​എ​ൽ​എ​മാ​ർ, ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ എ​ൽ.​മു​രു​ക​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഇ​ന്ന​ലെ വീ​ട് സ​ന്ദ​ർ​ശി​ച്ച് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു.

വാ​ള​യാ​ർ​കേ​സി​ലെ ഇ​ര​ക​ൾ​ക്ക് നീ​തി ല​ഭി​ക്കു​വാ​നാ​യി സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ശ​ക്ത​മാ​യ ആ​വ​ശ്യ​മാ​ണ് എ​ല്ലാ​വ​രും ഉ​ന്ന​യി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ലെ വീ​ഴ്ച സം​ബ​ന്ധി​ച്ച് പോ​ലീ​സി​നും പ്രോ​സി​ക്യൂ​ഷ​നും ഉ​ത്ത​വാ​ദി​ത്വ​മു​ണ്ടെ​ന്നും വി​ശ​ദീ​ക​ര​ണം തേ​ടാ​ൻ ഇ​വ​രെ ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​ക്കു​മെ​ന്നും ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ഇ​ന്ന​ലെ പ​റ​ഞ്ഞി​രു​ന്നു. ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന ഉ​റ​ച്ച​വി​ശ്വാ​സ​ത്തി​ലാ​ണ് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും.

സം​ഭ​വ​ത്തി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​വ​രെ കോ​ട​തി വി​ട്ട​യ​ക്കു​ക​യും ചെ​യ്ത​തോ​ടെ പ്ര​തി​ഷേ​ധം ഒ​ന്നു​കൂ​ടി ആ​ളി​ക്ക​ത്തു​ക​യാ​ണ്. പ്ര​തി​ക​ളി​ൽ പ​ല​രു​ടെ​യും വീ​ട്ടു​കാ​ർ പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​രാ​യ​തി​നാ​ൽ അ​വ​രെ ര​ക്ഷി​ക്കാ​ൻ സി​പി​എം ശ്ര​മി​ച്ചെ​ന്നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ പ​റ​യു​ന്നു.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ കൊ​ല​പാ​ത​ക​സാ​ധ്യ​ത​യി​ലേ​ക്കു​ള്ള നി​ര​വ​ധി​തെ​ളി​വു​ക​ൾ എ​ല്ലാ​വ​രും ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തെ​ല്ലാം അ​വ​ഗ​ണി​ച്ചു​വെ​ന്ന​തും വാ​ള​യാ​ർ കേ​സി​നെ ഇ​ള​ക്കി​മ​റി​ക്കു​ക​യാ​ണ്. മ​രി​ച്ച പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് നീ​തി ല​ഭി​ക്കു​ന്ന​തു​വ​രെ സ​മ​ര​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ണ്ടാ​വു​മെ​ന്ന നി​ല​പാ​ട് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും സ്വീ​ക​രി​ച്ച​തോ​ടെ വാ​ള​യാ​ർ​കേ​സി​ന് പു​തി​യ മാ​ന​ങ്ങ​ൾ കൈ​വ​രും. ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട്ട​പ്പ​ള്ള​ത്ത് 100മ​ണി​ക്കൂ​ർ ഉ​പ​വാ​സ സ​മ​ര​വും തു​ട​ർ​ന്നു​വ​രി​ക​യാ​ണ്.

Related posts