പാലക്കാട്: വാളയാർ പീഡനക്കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി ആത്മഹത്യചെയ്ത യുവാവിന്റെ അമ്മയും. കേസുമായി ബന്ധപ്പെട്ടു പോലീസ് ചോദ്യം ചെയ്യുകയും തുടർന്നു മനോവിഷമത്താൽ ആത്മഹത്യചെയ്യുകയും ചെയ്ത പെണ്‍കുട്ടികളുടെ അയൽവാസികൂടിയായ പ്രവീണിന്റെ കുടുംബമാണു പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
മകനെ പോലീസ് മർദിച്ചെന്നും കേസിൽ പ്രതികളായവർ പ്രവീണിനോടു കുറ്റമേൽക്കാൻ നിർബന്ധിക്കുകയും ചെയ്തിട്ടുണ്ടെന്നാണു പ്രവീണിന്റെ അമ്മ പറയുന്നത്.
കേസിൽ പ്രതി ചേർക്കപ്പെട്ട രണ്ടു മധുമാരും അവരുടെ കൂട്ടുകാരും സംഭവത്തിനു ശേഷം പ്രവീണിനെ കാണാൻ ഇടയ്ക്കു വീട്ടിലെത്താറുണ്ടായിരുന്നു. കുറ്റം ഏൽക്കാൻ പ്രവീണ്‍ തയാറായില്ല. സ്റ്റേഷനിലേക്കു വിളിപ്പിച്ച പ്രവീണിനു മർദനമേറ്റതായി തന്നോടു പറഞ്ഞെന്നും അമ്മ പറഞ്ഞു.