ഏറ്റുമാനൂർ : വാളയാർ സഹോദരിമാരെ കൊലപ്പെടുത്തിയ കേസ് സിബിഐയ്ക്ക് വിടണമെന്നും കേസ് വഴിതെറ്റിച്ച പോലീസ് ഉദ്യോഗസ്ഥർക്കതിരേ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അഖില കേരള ചേരമർ ഹിന്ദു മഹാസഭ (എകെസി എച്ച്എംഎസ്) ഏറ്റൂമാനൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ ബസ് സ്റ്റാന്‍ഡിൽ സായാഹ്ന ധർണ നടത്തി. സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം ശശി പണക്കളം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സജി വള്ളോംകുന്നേൽ അധ്യക്ഷത വഹിച്ചു.
പി.ജി അശോക് കുമാർ, കെ.കെ കരുണാകരൻ, മധു നീണ്ടൂർ, ഒ.കെ സാബു, സതീഷ് നാല്പാത്തിമല, വി.സി സുരേന്ദ്രൻ, കെ.സി ബാബു പാറന്പുഴ, സുനിൽ പട്ടാശേരി, ഷീലാ തങ്കച്ചൻ, ബിന്ദു സുരേഷ്, അജയൻ പേരൂർ, വിജയമ്മ തങ്കപ്പൻ പുഴക്കര, ആശാ രാജൻ, പൊന്നു സാബു എന്നിവർ പ്രസംഗിച്ചു.
ചങ്ങനാശേരി : ചങ്ങനാശേരി യൂണിയന്റെ ആഭിമുഖ്യത്തിൽ പെരുന്ന ബസ് സ്റ്റാൻഡിൽ സായാഹ്ന ധർണ നടത്തി. അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് എം.കെ വിജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഷാജി അടവിച്ചിറ അധ്യക്ഷത വഹിച്ചു. എം.കെ അപ്പുക്കുട്ടൻ, അജികുമാർ മല്ലപ്പളളി, കെ. കൃഷ്ണൻകുട്ടി, പി.ജി അശോക്്കുമാർ, സി.കെ രാജപ്പൻ, ഗോപി മഞ്ചാടിക്കര, ഒ.കെ സാബു, സുനിൽകുമാർ വടക്കേക്കര, വി. ടി തന്പി വാഴപ്പളളി, അർച്ചന രാജീവ് എന്നിവർ പ്രസംഗിച്ചു.