കറുകച്ചാൽ: വാളയാർ അട്ടപ്പള്ളത്ത് പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാർ മരിച്ച സംഭവത്തിൽ പോലീസിന്റെ അനാസ്ഥയാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത്.
ക്രൂരമായ പീഡനം നടന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിട്ടും അന്വേഷിക്കാതെ പ്രതികൾക്ക് ഒത്താശ ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ട് വരുമെന്നും കറുകച്ചാൽ ശാഖാ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
‘
ശാഖാ പ്രസിഡന്റ് ടി.എസ്. കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ .കുട്ടപ്പൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജി. അശോക്്കുമാർ, സംസ്ഥാന സെക്രട്ടറി അജികുമാർ മല്ലപ്പളളി, കെ.സി. മനോജ്, സുനിൽകുമാർ വടക്കേക്കര, ഒ.കെ.സാബു, തങ്കച്ചൻ മ്യാലിൽ, ഷാജി അടവിച്ചിറ, വി.സി. സുരേന്ദ്രൻ, പി.പി. മനോഹരൻ, ഷീലാ തങ്കച്ചൻ, സുനിൽകുമാർ പുതുപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.