തിരുവനന്തപുരം: വാളയാർ പീഡനക്കേസ് അട്ടിമറിച്ചതിനു പിന്നിൽ മന്ത്രി എ.കെ. ബാലനും പങ്കുണ്ടെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. മന്ത്രിയുടെ അനുയായികളാണ് കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നത്. സിപിഎം പ്രാദേശിക നേതൃത്വവും ഇതിന് സഹായം നൽകിയെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേസിൽ പ്രോസിക്യൂഷൻ മൗനിബാബയെപ്പോലെയാണ് പ്രവർത്തിച്ചത്. കേസ് അട്ടിമറിച്ചതിനു പിന്നിൽ മന്ത്രി ബാലനാണ് ഉത്തരവാദിത്വം. മുഖ്യമന്ത്രിയും എ.കെ. ബാലനും വടക്കോട്ട് നോക്കി മെഴുകുതിരി കത്തിക്കുകയല്ല വേണ്ടത്. കേസ് പുനരന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.