അന്വേഷണത്തിലെ അലംഭാവം മൂലം കുറ്റവാളികളെല്ലാം രക്ഷപ്പെട്ട വാളയാര്‍ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാറാണ് ജീവനൊടുക്കിയത്.
ആലപ്പുഴ വയലാറിലെ വീട്ടിലാണ് പ്രദീപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാളയാര്‍ പീഡനക്കേസില്‍ വിചാരണ കോടതി പ്രതികളെ കുറ്റവിമുക്തനാക്കിയിരുന്നു.
കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന് എന്‍ രാജേഷിനെ വിചാരണ വേളയില്‍ത്തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കിയതും വിവാദമായിരുന്നു.
2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാര്‍ച്ച് നാലിന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
ഇതുമായി ബന്ധപ്പെട്ട ആറു കേസുകളില്‍ മധു (വലിയ മധു), മധു (കുട്ടിമധു), പ്രദീപ് കുമാര്‍, ഷിബു എന്നിവരാണ് പ്രതികള്‍.
സര്‍ക്കാരിന്റെ അലംഭാവം മൂലമാണ് കേസില്‍, പ്രതികളെ കോടതി വെറുതെ വിട്ടതെന്ന് പ്രതിപക്ഷവും ദളിത് സംഘടനകളും ആരോപിച്ചിരുന്നു.
സംഭവം വിവാദമായതോടെ തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്.