തിരുവനന്തപുരം: വാളയാർ പീഡനക്കേസിൽ സർക്കാർ കോടതിയിൽ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കേസിൽ പ്രഗത്ഭരായ അഭിഭാഷകരെ നിയോഗിക്കുമെന്നും വീഴ്ച ആരുടേതാണ് എന്ന് പരിശോധിക്കുമന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടിക വിഭാഗത്തിലെ കുട്ടികളായതിനാൽ അതനുസരിച്ചാണ് അന്വേഷണം നടത്തുന്നതെന്നും സർക്കാർ ഇരയ്ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ സിബഹിഐ അന്വേഷണം വേണോ പുനഃരന്വേഷണം വേണോ എന്ന് പന്നീട് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.