പാലക്കാട്: വാളയാറിലെ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ്് സ്കൂളിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. സ്കൂൾ അങ്കണത്തിൽ നടന്ന പാസിംഗ് ഒൗട്ട് പരേഡിൽ വിദ്യാർഥികൾക്ക് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി.
ശാസ്ത്രീയമായ പരിശീലന സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. 101, 103 ബാച്ചുകളിലെ 74 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, മറ്റു വിവിധ ബാച്ചുകളിലെ 11 ബീറ്റ് ഫോറെസ്റ്റ് ഓഫിസർമാർ എന്നിവരുടെ പാസിംഗ് ഒൗട്ട് പരേഡും കോണ്വൊക്കേഷനുമാണ് സ്കൂൾ ഗ്രൗണ്ടിൽ നടന്നത്.
പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ കെ.കെ ധരണി, മധ്യമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ രാജേഷ് രവീന്ദ്രൻ, കിഴക്കൻ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ കെ.എ മുഹമ്മദ് നൗഷാദ്, സംസ്ഥാന ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ നരേന്ദ്രനാഥ് വേളൂരി പങ്കെടുത്തു.