തിരുവനന്തപുരം: വാളയാർ കേസ് വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. അടിയന്തര പ്രമേയത്തിനു നോട്ടീസ് നിഷേധിച്ചതിൽ പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
പാലക്കാട് ശിശുക്ഷേമ സമിതി മുൻ ചെയർമാൻ വാളയാർ കേസിലെ പ്രതികൾക്കായി കോടതിയിൽ ഹാജരായതും അന്വേഷണം അട്ടിമറിച്ചതുമായ സാഹചര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്. എന്നാൽ, വിഷയം നിയമസഭയിൽ പലവട്ടം ഉന്നയിക്കപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി സ്പീക്കർ വി.ടി. ബൽറാമിന്റെ നോട്ടീസിന് അനുമതി നിഷേധിക്കുകയായിരുന്നു.
സഭയുടെ നടുത്തളത്തിലിറങ്ങിയ അംഗങ്ങൾ സ്പീക്കറുടെ ഡയസിനു മുന്നിലും ബഹളം വച്ചു. പ്ലക്കാഡും ബാനറുമായി സ്പീക്കർക്കു മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങൾ പിന്നീടു നിയമസഭയിൽനിന്ന് ഇങ്ങിപ്പോയി.